ചെന്നൈ: പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകരുടെ പ്രതിഷേധം തുടരുന്നു. തമിഴ്‌നാട്ടില്‍ മനുഷ്യരുടെ തലയോട്ടികള്‍ കയ്യില്‍ പിടിച്ചു കൊണ്ടാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിലിരുന്ന് കൊണ്ട് പ്രതിഷേധിച്ച കര്‍ഷകര്‍ അവരുടെ കൈകള്‍ സ്വയം ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്തിരുന്നു. നാഷണല്‍ സൗത്ത് ഇന്ത്യന്‍ റിവേഴ്‌സ് ലിങ്ക് അഗ്രികള്‍ച്ചറല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
‘കാര്‍ഷിക ബില്‍ അവരെ കെട്ടിയിട്ടിരിക്കുകയാണെന്ന് പ്രതീകാത്മകമായി അവതരിപ്പിച്ച് കൊണ്ടായിരുന്നു നീളന്‍ ചങ്ങലകളെ കൊണ്ട് അവര്‍ അവരെ തന്നെ കെട്ടിയിട്ട് പ്രതിഷേധിച്ചത്. നാളെ കാര്‍ഷിക ബില്‍ നിയമമാക്കപ്പെടുമ്പോള്‍ ഈ കര്‍ഷകര്‍ മരിച്ച് പോയേക്കാം എന്ന സൂചന നല്‍കികൊണ്ടാണ് അവര്‍ കയ്യില്‍ തലയോട്ടികള്‍ പിടിച്ചിരിക്കുന്നത്,’ അസോസിയേഷന്‍ പ്രസിഡന്റ് അയ്യക്കുന്ന് പറഞ്ഞു.
Tamil Nadu: Farmers from National South Indian River Interlinking Farmers’ Association sit outside Collector’s office in Trichy with human skulls, chained hands and nooses around their necks to demonstrate against recent #FarmBills. pic.twitter.com/wrhLOc4Y4Y
കര്‍ഷക സമരത്തിന് പിന്തുണ നല്‍കുന്ന പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കൊവിഡിനിടയില്‍ ക്രമസമാധാനം പാലിക്കണമെന്നും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് വേണം പ്രതിഷേധിക്കാനെന്നും കര്‍ഷകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ബീഹാറില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി ഓഫീസിലേക്ക് എത്തിയ ജെ.എ.പി പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ കൂട്ടത്തോടെയെത്തി മര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി. സമരത്തെ കായികമായി നേരിടുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ വിമര്‍ശനം ഉയരുന്നുമുണ്ട്.
എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ ബില്ലിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്‍ മൂന്ന് മണിക്കൂര്‍ വാഹന ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹരിയാനയില്‍ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഉത്തര്‍പ്രദേശില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷകരോട് ടൗണുകളും ഹൈവേയും ഗ്രാമപ്രദേശങ്ങളും ഉപരോധിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രാദേശിക വ്യാപാര കേന്ദ്രങ്ങളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. ദല്‍ഹിയിലെ ജന്തര്‍ മന്ദറിലും പ്രതിഷേധം ശക്തമാണ്.
കര്‍ണാടകയിലും വിവിധ സംഘടനകള്‍ കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സ്റ്റേറ്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ബൊമ്മനഹള്ളി ഹൈവേയില്‍ പ്രതിഷേധം നടന്നത്.
രാജ്യത്ത് നിരവധി കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം നടക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് നിരവധി പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ് സി.പി.ഐ.എം, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക