| Thursday, 18th February 2021, 8:04 am

കേന്ദ്രത്തിന് മുന്നില്‍ അടിയറവ് പറയാതെ കര്‍ഷകര്‍; രാജ്യവ്യാപക ട്രെയിന്‍ തടയല്‍ ഇന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന് നടക്കും. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം.

ഉച്ചക്ക് 12 മുതല്‍ 4 വരെയാണ് സമരം നടത്തുക. പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി ട്രെയിന്‍ തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രതിഷേധം നടക്കുന്ന സാഹചര്യം പരിഗണിച്ച് റെയില്‍വേ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

അതേസമയം കര്‍ഷക പ്രതിഷേധം എണ്‍പത്തിയഞ്ചാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്. നിരവധി കര്‍ഷകരാണ് പ്രതിഷേധത്തിന് പിന്തുണയുമായി ദല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers’ protest updates: 4-hour nationwide Rail Roko today,

We use cookies to give you the best possible experience. Learn more