ചണ്ഡിഗഡ്: കർഷക പ്രക്ഷോഭവുമായി ബന്ധപെട്ട് താത്കാലികമായി നിർത്തിവച്ച മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങളുടെ സസ്‌പെൻഷൻ നീട്ടിവെച്ചതായി ഔദ്യോഗിക ഉത്തരവ്.
ചണ്ഡിഗഡ്: കർഷക പ്രക്ഷോഭവുമായി ബന്ധപെട്ട് താത്കാലികമായി നിർത്തിവച്ച മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങളുടെ സസ്‌പെൻഷൻ നീട്ടിവെച്ചതായി ഔദ്യോഗിക ഉത്തരവ്.
അംബാല, കുരുക്ഷേത്ര, കൈതാൽ, ഹിസാർ തുടങ്ങിയ സ്ഥലങ്ങളിൽ ഫെബ്രുവരി 11ന് മൊബൈൽ ഇന്റർനെറ്റും എസ്.എം.എസ് സേവനങ്ങളും താത്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട് ഈ സസ്പെൻഷൻ നീട്ടുകയും ചെയ്തിരുന്നു.
‘സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നില വിലയിരുത്തിയ ശേഷം അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ ജില്ലകളിൽ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരവും സംഘർഷഭരിതവുമാണെന്നാണ് മനസിലാക്കുന്നത്,’വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ.പ്രസാദ് സംസാരിച്ചു.
ഈ ജില്ലകളിലെ പൊതു ഉപയോഗങ്ങൾ തടസ്സപ്പെടുത്തുന്നതിനും ആസ്തികൾക്കും സൗകര്യങ്ങൾക്കും നാശ നഷ്ടങ്ങൾ ഉണ്ടാക്കുന്നതിനും ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് കാരണമാവാം. പൊതു ക്രമസമാധാന തകർച്ചയ്ക്കും സാധ്യതയുണ്ട്,’അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 ലെ സെക്ഷൻ 5, ടെലികോം സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള 2017ലെ റൂൾ 2 എന്നിവ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം കർഷക സമരവുമായി ബന്ധപ്പെട്ട് എക്‌സിലെ ചില അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുകയാണ്. ഫെബ്രുവരി 14ന് കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ച് ആരംഭിച്ചതിന് പിന്നാലെ അക്കൗണ്ടുകൾ പിന്‍വലിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ ഫെബ്രുവരി 19 വരെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നും അതിന് ശേഷം പുനഃസ്ഥാപിക്കാമെന്നുമാണ് സര്‍ക്കാര്‍ കമ്പനികളെ അറിയിച്ചത്.
Content Highlight: Farmers Protest: Suspension Of Mobile internet extended