ചെങ്കോട്ടയ്ക്ക് മുകളില്‍ മണ്ഡരിയോ, കര്‍ഷകതീവ്രവാദികള്‍ക്ക് കോഴിവസന്തയോ-Trollodu Troll
രോഷ്‌നി രാജന്‍.എ

ചെങ്കോട്ടയ്ക്ക് മുകളില്‍ ഒരു വിഭാഗം കര്‍ഷകര്‍ ഉയര്‍ത്തിയത് ഖാലിസ്ഥാന്‍ കൊടിയാണെന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം വ്യാജമാണെന്ന് തെളിഞ്ഞ പശ്ചാത്തലത്തില്‍ വിഷയവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകള്‍ ഉണ്ടായിരുന്നു. സിഖ് മതത്തെ സൂചിപ്പിക്കുന്ന നിഷാന്‍ സാഹിബ് ചിഹ്നമടങ്ങിയ കൊടിയാണ് ബി.ജെ.പി അനുകൂലി കൂടിയായ ദീപ് സിദ്ദു ചെങ്കോട്ടയ്ക്ക് മുകളില്‍ ഉയര്‍ത്തിയത്.

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിയും പൊലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷവും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇത്തരം വിഷയങ്ങളെ അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോളിലൂടെ

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.