ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദല്‍ഹി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയിരിക്കുകയാണ്.
കര്‍ഷകര്‍ക്ക് പിന്തുണയറിച്ചുകൊണ്ടാണ് തങ്ങളുടെ മാര്‍ച്ചെന്ന് പ്രിയങ്ക പറഞ്ഞു. കര്‍ഷകരോട് പൊലീസ് അന്യായമായി പെരുമാറിയെന്നും തങ്ങളുടെ എല്ലാ പിന്തുണയും കര്‍ഷകരോടൊപ്പമുണ്ടെന്നും അറസ്റ്റിലാവുന്നതിന് മുന്‍പ് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സര്‍ക്കാരിനെതിരായ എല്ലാ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയാണെന്നും പ്രതിഷേധിക്കുന്നവരെ ഭീകരവാദികളായി മുദ്രകുത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.
മൂന്ന് നേതാക്കളെ മാത്രമേ രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂവെന്ന് നിലപാടെടുത്ത പൊലീസ് രാഹുല്‍ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലേക്ക് കയറാനുള്ള അനുമതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ വിജയ് ചൗക്കില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര പൊലീസ് തടയുകയായിരുന്നു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 29 ദിവസമായി ദല്‍ഹിയില്‍ കര്‍ഷകര്‍ സമരത്തിലാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Farmers Protest Priyanka Gandhi Arrested