കേന്ദ്രറയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഭൂഷന്റെ വിമര്‍ശനം.
അടിച്ചമര്‍ത്തല്‍ കൊണ്ടും അപമാനിക്കല്‍ കൊണ്ടും കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാനാകാതെ വന്നപ്പോള്‍ ആദ്യം രാജ് നാഥ് സിംഗിനെക്കൊണ്ട് ക്ഷമ പറയിക്കുകയും പിന്നാലെ ഗോയല്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
”അടിച്ചമര്‍ത്തലിലൂടെയും അപമാനിക്കുന്നതിലൂടെയും കര്‍ഷകരുടെ പ്രതിഷേധ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നും പ്രതിഷേധം ദിവസം തോറും വളരുന്നത് കണ്ടപ്പോള്‍ സര്‍ക്കാര്‍ കര്‍ഷകരോട് ക്ഷമ ചോദിക്കാന്‍ രാജ്നാഥ് സിങ്ങിനെ അയയ്ക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇവിടെ വലിയ വായയില്‍ പിയൂഷ് ഗോയല്‍ കര്‍ഷക നേതാക്കളെ ഭീഷണിപ്പെടുത്തുന്നു,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
After failing to quell the farmers protest movement by repression & defamation & watching it grow by the day, the govt was forced to send Rajnath Singh to apologise to the farmers. But here we see big mouth Piyush Goel threatening the farmer leaders pic.twitter.com/YalalQEuB9
പ്രശാന്ത് ഭൂഷണ്‍ പങ്കുവെച്ച വീഡിയോയയില്‍ പീയൂഷ് ഗോയാല്‍ കര്‍ഷകരോട് കയര്‍ത്തു സംസാരിക്കുന്നത് വ്യക്തമാണ്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകരോട് സംസാരിക്കുന്നതിനിടെയാണ് ഗോയല്‍ ഇടയില്‍ കയറിക്കൊണ്ട് ഭീണിപ്പെടുത്തുന്നത്. ഒരുപാട് കയറിയങ്ങ് സംസാരിക്കാന്‍ നില്‍ക്കേണ്ടെന്നും ഗോയല്‍ കര്‍ഷകരോട് പറയുന്നുണ്ട്.
അതേസമയം, കാര്‍ഷിക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക