ന്യൂദല്‍ഹി: പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സംഘടനകള്‍. കാല്‍നടയായിട്ടാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുക. മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.
ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു.
2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ മാര്‍ച്ച് 26 ന് ഭാരത് ബന്ദ് കര്‍ഷകര്‍ നടത്തിയിരുന്നു.
നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കര്‍ഷകര്‍ ഒഴിഞ്ഞുപോകില്ലെന്ന് ഉറപ്പായതോടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമവും കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.
നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. എന്നാല്‍ നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ പിടിവാശി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക