ചണ്ഡീഗഡ്: നോട്ട് നിരോധനത്തെ തുടര്‍ന്ന് പച്ചക്കറി വിലയിലുണ്ടായ ഇടിവുമൂലം കൈവശമുണ്ടായിരുന്ന പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് ചണ്ഡീഗഡ്ഡിലെ കര്‍ഷകര്‍.
ബദത്തലാബാദ് ഏരിയയിലെ മാര്‍ക്കറ്റിലാണ് കര്‍ഷകര്‍ പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്തത്. മിനി ട്രക്കുകളില്‍ പച്ചക്കറില്‍ എത്തിച്ചായിരുന്നു വിതരണം. ഒരുലക്ഷം കിലോഗ്രാമോളം വരുന്ന പച്ചക്കറികളാണ് 20000ത്തോളം പേര്‍ക്ക് സൗജന്യമായി നല്‍കിയതെന്ന് ചണ്ഡീഗഡ് യുവ പ്രഗതിഷീല്‍ കിസാന്‍ സംഘിന്റെ പ്രസിഡന്റ് ഹിതേഷ് വാരു പറയുന്നു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഓപ്പണ്‍ മാര്‍ക്കറ്റിലും ഹോള്‍സെയില്‍മാര്‍ക്കറ്റിലും പച്ചക്കറി വിലയില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. തക്കാളി, കാപ്‌സിക്കം, പച്ചമുളക്, കാബേജ് തുടങ്ങി നിരവധി പച്ചക്കറികള്‍ കൂടുതലായി ഗ്രാമങ്ങളില്‍ നിന്നും എത്തിയതോടെ വില കുറയുകയായിരുന്നു. ചില്ലറ ക്ഷാമമാണ് പച്ചക്കറി വിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
കര്‍ഷകരില്‍ ഭൂരിഭാഗത്തിനും ബാങ്ക് അക്കൗണ്ടുകളില്ല. അതിനാല്‍ തന്നെ കര്‍ഷകരില്‍ നിന്നും പച്ചക്കറി വാങ്ങിയാല്‍ തുക പണമായി നല്‍കണം. എന്നാല്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാല്‍ തന്നെ വ്യാപാരികള്‍ക്ക് പണം നല്‍കി കര്‍ഷകരില്‍നിന്ന് പച്ചക്കറി വാങ്ങുന്നതിനും തടസ്സമുണ്ടായി.
ഈ സാഹചര്യത്തില് കര്‍ഷകര്‍ കിട്ടുന്ന വിലയ്ക്ക് പച്ചക്കറി വില്‍ക്കാന്‍ നിര്‍ബന്ധിതരായി. വാഹനങ്ങളുടെ വാടകയും പണമായി നല്‍കണമെന്നതും പ്രതിസന്ധിയുണ്ടാക്കി. ഇതെല്ലാം വിലയെ ബാധിച്ചു.
ഇതേ തുടര്‍ന്ന് കര്‍ഷകര്‍ കിട്ടുന്ന വിലയ്ക്ക് പച്ചക്കറി വില്‍ക്കാന്‍ നിര്‍ബന്ധിതരായി. വാഹനങ്ങളുടെ വാടകയും പണമായി നല്‍കണമെന്നതും പ്രതിസന്ധിയുണ്ടാക്കി.
കര്‍ഷകര്‍ കൃഷിയ്ക്കായി ചിലവഴിച്ച തുകയുടെ പകുതി പോലും അവര്‍ക്ക് ഇത്തവണ തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ലെന്ന് ഹിതേഷ് വാരു പറയുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നോട്ട് പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാകും.
വലിയ പച്ചക്കറികള്‍ കൃഷിചെയ്യുന്ന മേഖലകളില്‍ ഷുഗര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നും ഇദ്ദേഹം പറയുന്നു. പച്ചക്കറി വില കുത്തനെ ഇടിഞ്ഞതിനാല്‍ തന്നെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറിളുടെ വരവും നിലച്ചിട്ടുണ്ട്. മൊത്ത വിപണിയില്‍ പച്ചക്കറി വില 50 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്