| Wednesday, 27th October 2021, 8:57 pm

സിംഗുവില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകസമരം തുടരുന്ന സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം. ഒരു സംഘമാളുകള്‍ സിംഗുവിലെത്തി ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഘര്‍ഷം ശാന്തമാക്കാന്‍ പൊലീസ് ലാത്തി വീശി.

ബി.ജെ.പി അനൂകൂല കര്‍ഷക സംഘടനയായ ഹിന്ദ് മസ്ദൂര്‍ കിസാന്‍ സമിതിയുടെ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപിക്കുന്നത്.

നിഹാംഗുകള്‍ കൊല്ലപെടുത്തിയ ലഖ്ബീര്‍ സിംഗിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വേണമെന്നാവശ്യപ്പെട്ടായിരുന്നു. പ്രതിഷേധം. ലഖ്ബീര്‍ സിംഗിന്റെ ബന്ധുക്കളാണ് പ്രതിഷേധക്കാര്‍ എന്നും ചില റിപ്പോര്‍ട്ടികള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബര്‍ 12നാണ് കര്‍ഷകസമരം നടക്കുന്ന സിംഘു അതിര്‍ത്തിയില്‍ ലഖ്ബീര്‍ സിംഗിനെ കൈവെട്ടി കൊലപ്പെടുത്തിയ ശേഷം പൊലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

നിഹാംഗുകള്‍ എന്ന സിഖ് വിഭാഗത്തിലെ ആളുകളായിരുന്നു ലഖ്ബീറിനെ കൊലപ്പെടുത്തിയത്. തങ്ങളുടെ വിശദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥസാബേബിനെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം.

സംഭവത്തില്‍ പൊലീസ് 4 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ലഖ്ബീര്‍ സിംഗിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ഖേദമില്ലെന്നും, തങ്ങളുടെ പ്രവര്‍ത്തിയില്‍ കുറ്റബോധം തോന്നുന്നില്ലെന്നുമാണ് നിഹാംഗുകള്‍ പറഞ്ഞിരുന്നത്.

ആക്രമത്തില്‍ പങ്കുള്ള നിഹാംഗ് വിഭാഗത്തിന്റെ നേതാക്കളുമായി കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍, കൈലാശ് ചൗധരി എന്നിവര്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farmers gather in large numbers to protest against Singhu lynching

We use cookies to give you the best possible experience. Learn more