| Friday, 1st January 2021, 3:42 pm

കര്‍ഷകരുടെ ക്യാംപിന് സമീപം പൊലീസ് സന്നാഹം; ആ രണ്ട് ആവശ്യങ്ങള്‍ക്ക് ബദലില്ലെന്ന് കര്‍ഷകര്‍; അംഗീകരിക്കും വരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്തൊക്കെ സംഭവിച്ചാലും കേന്ദ്രത്തിന് മുന്നില്‍വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് കര്‍ഷകര്‍. കടുത്ത തണുപ്പിനെയും അവഗണിച്ച് കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. സിംഗു, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ വലിയ രീതിയില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക, മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കുക എന്നീ അവശേഷിക്കുന്ന രണ്ട് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അതിന് മറ്റു ബദല്‍ മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലെന്നും മുതിര്‍ന്ന കര്‍ഷക നേതാവ് ഗുര്‍ണം സിംഗ് ചൗധിനി പറഞ്ഞു.

അതേസമയം, കാര്‍ഷിക പ്രതിഷേധം 36ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ 30ന് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
എന്നാല്‍ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതി വരുത്താമെന്നുമാണ് കേന്ദ്രം മുന്നോട്ട് വെച്ചിരുന്നത്. എന്നാല്‍ കാര്‍ഷിക നിയമം ഭേദഗതി ചെയ്യുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകരും അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers continue protests outside Delhi, say no question of withdrawing 2 demands

We use cookies to give you the best possible experience. Learn more