| Wednesday, 8th August 2018, 7:17 pm

മോദിക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത്; നാളെ രാജ്യവ്യാപക ജയില്‍ നിറയ്ക്കല്‍ സമരത്തിനാരംഭം കുറിയ്ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലും, തൊഴില്‍ മേഖലയിലും നടത്തുന്ന അനാരോഗ്യപരിഷ്‌കരണങ്ങള്‍ക്കും, നയങ്ങള്‍ക്കുമെതിരെ നാളെ കര്‍ഷകര്‍ ജയില്‍ നിറയ്ക്കല്‍ സമരത്തിനാരംഭം കുറിയ്ക്കും. കര്‍ഷകരും തൊഴിലാളികളുമുള്‍പ്പെടെ ഇരുപത് ലക്ഷത്തോളം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കിസാന്‍സഭയും, സി.ഐ.ടു.യുവും അറിയിച്ചു.


ALSO READ: ആ സിനിമയിലെ കഥാപാത്രമായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കണ്ടുമുട്ടുന്നത്; വിപ്ലവകാരിയും, തമിഴിന്റെ അഭിമാന ശബ്ദവുമായിരുന്നു അദ്ദേഹം: പ്രകാശ് രാജ്


ദല്‍ഹിയില്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധ മാര്‍ച്ച നടത്താനും കിസാന്‍ സഭയ്ക്കും സി.ഐ.ടി.യുവിനും പദ്ധതിയുണ്ട്. കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊല്ല, സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ അറസ്റ്റ് വരിക്കും.

കാര്‍ഷിക മേഖലയുടെ സ്വകാര്യവല്ക്കരണവും, വിദേശ നിക്ഷേപവുമാണ് സമരക്കാര്‍ ഉയര്‍ത്തുന്ന കാരണങ്ങളിൽ പ്രധാനം. ഇതിനെതിരെയുള്ള വികാരം രാജ്യമാകെ അലയടിക്കുമെന്ന് ഹനന്‍മൊല്ല മാധ്യമങ്ങളോട് പറഞ്ഞു.


ALSO READ: പാഠഭാഗം വായിക്കാന്‍ വിസമ്മതിച്ചതിന് അധ്യാപിക കണ്ണില്‍ കുത്തി; കാഴ്ച നഷ്ടപ്പെട്ട് ഒന്നാം ക്ലാസുകാരന്‍


കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുക, വിദേശ നിക്ഷേപം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നതാണ് ആവശ്യങ്ങള്‍.

സി.ഐ.ടി.യു സെക്രട്ടറി എ.ആര്‍ സിന്ധു, കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണദാസ്, കെ കെ രാഗേഷ് എം.പി, ജിതന്‍ ചൗധരി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംസാരിച്ചു.

We use cookies to give you the best possible experience. Learn more