ഭോപ്പാല്‍: നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ശരിയായ ആളുകളെ തെരഞ്ഞെടുത്ത് അയക്കണമെന്ന് പടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. മധ്യപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാന്‍ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. നമുക്ക് സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍, ദളിതര്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാവരും അപകടത്തിലാണ്. രാജ്യം മുഴുവന്‍ ഭീഷണി നേരിടുകയാണ്. ഇനിയും നിങ്ങള്‍ ഉണര്‍ന്നില്ലെങ്കില്‍ നമ്മള്‍ തുടച്ചുനീക്കപ്പെടും.”
Also Read: ദളിത് ഹര്‍ത്താല്‍ പുരോഗമിക്കുന്നു; കോഴിക്കോടും ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് കസ്റ്റഡിയില്‍
ചെറിയ നേട്ടങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ വോട്ട് ചെയ്യുകയാണെങ്കില്‍ അവര്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കും. ഇന്ന് നമ്മള്‍ നേരിടുന്നതുപോലുള്ള പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ഹാര്‍ദിക് പറഞ്ഞു.
നേരത്തെ ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും റാലിയുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇരുവരും പങ്കെടുത്തിരുന്നില്ല. “അവര്‍ക്ക് ഇപ്പോള്‍ ഇവിടെ വരാന്‍ സാധിച്ചില്ല. പക്ഷെ ഞാന്‍ ഇവിടെ ഉണ്ട്… അത് ധാരാളമാണ്.” ഹര്‍ദിക് പറഞ്ഞു.
ജനങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ ബുണ്ടേല്‍ഖണ്ഡിനു വേണ്ടി പോരാടാന്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിലും വരള്‍ച്ചയിലും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരെ ബുണ്ടേല്‍ഖണ്ഡിലെ കര്‍ഷകര്‍ ഏറെ നാളായി പ്രതിഷേധത്തിലാണ്.
Watch This Video: