ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തില്‍ ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ തങ്ങളോട് സമ്മതിച്ചുവെന്ന് കര്‍ഷക സംഘ നേതാവ്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് നിയമങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്തുകൊണ്ടാണ് കര്‍ഷകരോട് ആലോചിക്കാത്തതെന്ന് തങ്ങള്‍ അമിത് ഷായോട് ചോദിച്ചപ്പോള്‍ ചില തെറ്റുകള്‍ സംഭവിച്ചതായി അമിത് ഷാ സമ്മതിച്ചെന്ന് കര്‍ഷക സംഘ നേതാവ് ശിവ് കുമാര്‍ കാക്ക പറഞ്ഞു.
മൂന്ന് നിയമങ്ങളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഭേദഗതികള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കര്‍ഷക നേതാക്കളോട് ഷാ പറഞ്ഞതായി ശിവ് കുമാര്‍ പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമം സംബന്ധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടെന്ന വാദം അദ്ദേഹം നിഷേധിച്ചു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നത് തങ്ങള്‍ ഒത്തൊരുമിച്ചെടുത്ത തീരുമാനമാണെന്നും തങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ ഏകകണ്ഠമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അല്ലാതെ ഭൂരിപക്ഷം നോക്കിയല്ലല്ലെന്നും ശിവ് കുമാര്‍ കാക്ക പറഞ്ഞു.
ചില ആളുകള്‍ ഇത് അംഗീകരിക്കുന്നുണ്ടോ മറ്റുള്ളവര്‍ അത് അംഗീകരിക്കുന്നില്ലയോ എന്നല്ല, എല്ലാ യൂണിയനുകളും നിയമം റദ്ദാക്കണമെന്നാണ് പറയുന്നതെന്നും അതാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം.
ബി.ജെ.പി ഓഫീസുകള്‍ രാജ്യവ്യാപകമായി ഉപരോധിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കളെയും ജനപ്രതിനിധികളെയും ഉപരോധിക്കുമെന്നും കരിങ്കൊടി കാട്ടുമെന്നും കര്‍ഷകര്‍ അറിയിച്ചു.
ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Farmers about amitshah, Amit Shah pleads guilty in front of farmers