ന്യൂദല്‍ഹി: മാര്‍ച്ച് 26ന് രാജ്യ വ്യാപകമായി ബന്ദ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന ദിവസമാണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്.
2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്.
കര്‍ഷകരുടെ പ്രതിഷേധം 100 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കര്‍ഷകര്‍ ഒഴിഞ്ഞുപോകില്ലെന്ന് ഉറപ്പായതോടെ സമരം അടിച്ചമര്‍ത്താനുള്ള ശ്രമവും കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല.
നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. എന്നാല്‍ നിയമത്തില്‍ വേണമെങ്കില്‍ ഭേദഗതി വരുത്താമെന്നും പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നുമാണ് സര്‍ക്കാരിന്റെ പിടിവാശി.
നേരത്തെ 2020 ഡിസംബര്‍ 8 ന് എ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് വലിയ പിന്തുണയാണ് ലഘിച്ചത്. ഇടതു മുന്നണി, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content Highlights: Farmer Unions Call For Complete ‘Bharat Bandh’ On March 26