കര്‍ഷക ആത്മഹത്യ; 'മരണത്തിന് ഉത്തരവാദി സര്‍ക്കാരും ബാങ്കുകളും'; താന്‍ പരാജയപ്പെട്ടുപോയെന്ന് ബന്ധുവിന് ശബ്ദ സന്ദേശം
ആലപ്പുഴ: കുട്ടനാട്ടില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി പ്രസാദാണ് (56) ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ച പ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരിച്ചത്.
ബി.ജെ.പി കര്‍ഷക സംഘടനയുടെ ജില്ലാ പ്രിഡന്റായിരുന്നു പ്രസാദ്. കൃഷിയില്‍ പരാജയപ്പെട്ടുവെന്ന് ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നു.
കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കുകളെ സമീപിച്ചിരുന്നു. എന്നാല്‍ പി.ആര്‍.സി വായ്പയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ പ്രസാദിന് ലോണ്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് പ്രസാദിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
തന്റെ മരണത്തിന് കേരള സര്‍ക്കാരും എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, വിജയ ബാങ്ക് എന്നിവരാണ് തന്റെ മരണകാരണമെന്ന് പ്രസാദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
നെല്ല് സംഭരിച്ചതിന്റെ വില പി.ആര്‍.എസ് വായ്പയായി കിട്ടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പണം തിരിച്ചടക്കാത്തതിനാല്‍ മറ്റ് വായ്പകള്‍ കിട്ടിയില്ലെന്നാണ് വിവരം.
Content Highlights:Farmer lost life in Alappuzha