ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി തുടരുന്ന സമരം കടുപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. സ്വാതന്ത്ര്യ ദിനത്തിന് ബി.ജെ.പി. നേതാക്കളെയോ മന്ത്രിമാരോയോ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
ഹരിയാനയിലുടനീളം വലിയ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും കര്‍ഷകര്‍ പറഞ്ഞു. ഹരിയാനയില്‍ വ്യാപകമായി ട്രാക്ടര്‍ റാലികളും പരേഡുകളും നടത്തും. സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം അടക്കം സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് നേരത്തെ പറഞ്ഞിരുന്നു.
മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന പാര്‍ലമെന്റിന് സമീപത്താണ് കര്‍ഷകര്‍ നിലവില്‍ സമരം നടത്തുന്നത്. നിലവില്‍ ജന്തര്‍ മന്ദറിലാണ് കര്‍ഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നടക്കുന്ന സമരത്തില്‍ ദിവസം 200 പേര്‍ക്ക് വരെ സമരത്തില്‍ പങ്കെടുക്കാനാണ് അനുമതി.