'പുതിയ കാര്‍ഷിക നിയമത്തിന് സുപ്രധാന ചുവടുവെപ്പ് നടത്താന്‍ സാധിക്കും'; പക്ഷേ, പ്രതികൂലമായി ബാധിക്കാനിടയുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷനല്‍കണമെന്ന് ഐ.എം.എഫ്
national news
'പുതിയ കാര്‍ഷിക നിയമത്തിന് സുപ്രധാന ചുവടുവെപ്പ് നടത്താന്‍ സാധിക്കും'; പക്ഷേ, പ്രതികൂലമായി ബാധിക്കാനിടയുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷനല്‍കണമെന്ന് ഐ.എം.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th January 2021, 12:26 pm

ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായി സുപ്രധാനമായ ചുവടുവെപ്പ് നടത്താന്‍ സാധിക്കുമെന്ന് ഐ.എം.എഫ്. എന്നാല്‍, പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ആ മാറ്റം പ്രതികൂലമായി ബാധിക്കാന്‍ പോകുന്ന ആളുകള്‍ക്ക് വേണ്ടത്ര സംരക്ഷിണം നല്‍കണമെന്നും ഐ.എം.എഫ് പറഞ്ഞു.

കര്‍ഷകര്‍ക്ക് വില്‍പ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിര്‍ത്താനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ വളര്‍ച്ചയെ സഹായിക്കാനും ഈ നടപടികള്‍ സഹായിക്കുമെന്നാണ്  ഐ.എം.എഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെറി റൈസ് വ്യാഴാഴ്ച വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

എന്നിരുന്നാലും, ഈ പുതിയ സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനത്തിനിടയില്‍ പ്രതികൂലമായി ബാധിക്കാനിടയുള്ളവര്‍ക്ക് സാമൂഹ്യ സുരക്ഷനല്‍കണമെന്നും ഐ.എം.എഫ് വ്യക്തമാക്കി.

എന്നാല്‍, കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം 50 ദിവസം പിന്നിടുമ്പോഴും കേന്ദ്രസര്‍ക്കാര്‍ അവഗണന തുടരുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Farm Laws Potentially Significant, Those Affected Must Be Protected: IMF