| Monday, 7th December 2020, 3:44 pm

കേന്ദ്രത്തിന്റേ ഏത് നടപടിയും നേരിടാന്‍ തയ്യാര്‍; കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ല; കേരളം സുപ്രീം കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും.

ഒരു കാരണവശാലും കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രം. ബുധനാഴ്ചയാണ് ചര്‍ച്ച.

ആഭ്യന്തര ചര്‍ച്ചകള്‍ക്ക് സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്.

ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാല്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും കര്‍ഷര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more