| Wednesday, 18th December 2019, 2:26 pm

ക്രാന്തി മൈതാനത്തേക്ക് വരൂ, ഞാനുണ്ടാവും അവിടെയെന്ന് ഫര്‍ഹാന്‍ അക്തര്‍; 'സോഷ്യല്‍ മീഡിയയിലെ പ്രക്ഷോഭത്തിന്റെ സമയം കഴിഞ്ഞു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ മുംബൈയിലെ ആഗസ്ത് കാന്ത്രി മൈതാനത്തേക്ക് വരാന്‍ ആഹ്വാനം ചെയ്ത് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. ഡിസംബര്‍ 19നാണ് ക്രാന്തി മൈതാനിയില്‍ പ്രക്ഷോഭം നടക്കുന്നത്.

ട്വിറ്ററിലൂടെയാണ് ഫര്‍ഹാന്‍ അക്തര്‍ പ്രക്ഷോഭത്തിന് ക്ഷണിച്ചുകൊണ്ടുള്ള ആഹ്വാനം നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെമാത്രമുള്ള പ്രക്ഷോഭത്തിന്റെ സമയം കഴിഞ്ഞെന്നും ഫര്‍ഹാന്‍ അക്തര്‍ കുറിച്ചു.

നേരത്തെ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് അക്രമം ഉണ്ടായപ്പോഴും ഫര്‍ഹാന്‍ അക്തര്‍ വിമര്‍ശനം നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലീസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more