ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ താരമായ നടിയാണ് ഫറ ഷിബ്‌ല. പിന്നീട് ബോള്‍ഡായ ഫോട്ടോ ഷൂട്ടിലൂടെയും ഫറ സമൂഹ ശ്രദ്ധ പിടിച്ചു പറ്റി.
തന്റെ ഫോട്ടോ ഷൂട്ടിനെതിരെ ബോഡി ഷേമിംഗ് അടക്കം സൈബര്‍ അറ്റാക്ക് നടത്തിയവര്‍ക്കെതിരെ ചുട്ട മറുപടിയും ഫറ നല്‍കാറുണ്ട്.
പ്ലസ് സൈസുള്ളയാള്‍ ഷോര്‍ട്ട് ഡ്രസിടാന്‍ പാടില്ല എന്നൊക്കെ പറയുന്നതിനോട് തീരെ യോജിപ്പില്ലെന്നും നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുകയാണ് വേണ്ടതെന്നും ഫറ പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോടായിരുന്നു ഷിബ്‌ലയുടെ പ്രതികരണം.
‘പ്ലസ് സൈസുള്ളയാള്‍ ഷോര്‍ട്ട് ഡ്രസിടാന്‍ പാടില്ല. നിങ്ങളുടെ ശരീരം ഇങ്ങനെയായതുകൊണ്ട് ഉടുപ്പിട്ടാല്‍ ചേരില്ല, കാല്‍ തടിച്ചതുകൊണ്ട് ഷോര്‍ട്ട്‌സിട്ടാല്‍ ചേരില്ല എന്നൊക്കെ പറയുന്നതിനോട് തീരെ യോജിപ്പില്ല. നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുകയാണ് വേണ്ടത്.
നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതല്‍ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്‌കാരവും അന്തസ്സുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു,’ ഷിബ്‌ല പറഞ്ഞു.
എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന പുലിമട, സുനില്‍ ഇബ്രാഹിമിന്റെ തേഡ് മര്‍ഡര്‍, സോമന്റെ കൃതാവ് എന്നിവയാണ് ഷിബ്ലയുടെ പുതിയ ചിത്രങ്ങള്‍. ഇതില്‍ തേഡ് മര്‍ഡറില്‍ പോലീസ് വേഷത്തിലാണ് ഷിബ്‌ല എത്തുന്നത്.
Content Highlight: fara shibla says We need to wear comfortable clothes