| Tuesday, 10th October 2023, 4:08 pm

മമ്മൂക്കയെ പറ്റി എല്ലാമറിയാമെന്ന് നമ്മള്‍ വിചാരിക്കും. എന്നാല്‍ നമുക്കറിയാത്ത ആരോഗ്യ പ്രശ്‌നം അദ്ദേഹത്തിന് ഉണ്ടാവും: ഫറ ഷിബ്‌ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ പറ്റി സംസാരിക്കുകയാണ് നടി ഫറ ഷിബ്‌ല. മമ്മൂട്ടിയെ പറ്റി നമുക്ക് എല്ലാമറിയാം എന്ന് നാം വിചാരിക്കുമെന്നും എന്നാല്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നം ഉണ്ടാവാമെന്നും ഫറ പറഞ്ഞു. സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് അദ്ദേഹം ഇന്നും സിനിമയില്‍ നില്‍ക്കുന്നതെന്നു സൈന പ്ലസ് സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫറ പറഞ്ഞു.

‘മമ്മൂക്കയെ പറ്റി നമുക്ക് എല്ലാം അറിയാമല്ലോ എന്ന് നമ്മള്‍ വിചാരിക്കും. എന്നാല്‍ നമുക്ക് ഒന്നും അറിയില്ല. നമ്മള്‍ കാണണം എന്ന് വിചാരിച്ച് പുറത്തേക്ക് വെക്കുന്ന കാര്യങ്ങള്‍ മാത്രമേ അറിയൂ. പ്രൈവറ്റ് ലൈഫില്‍ മമ്മൂക്കക്ക് ഒരുപാട് ഹെല്‍ത് ഇഷ്യൂസ് ഉണ്ടാവും. അല്ലെങ്കില്‍ ഒരുപാട് കണ്‍ഫ്യൂഷന്‍സ് ഉണ്ടാവും. എന്തൊക്കെ ബാറ്റില്‍സിലൂടെയാണ് ഓരോ മനുഷ്യരും കടന്ന് പോകുന്നതെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് പറ്റുന്ന സമയത്തെല്ലാം ചുറ്റുമുള്ള ആളുകളെ പരിഗണിക്കുക.

നോമ്പിന്റെ സമയത്താണ് കണ്ണൂര്‍ സ്‌ക്വാഡ് ഷൂട്ട് ചെയ്തത് എന്നാണ് എനിക്ക് തോന്നുന്നത്. വൈകുന്നേരം നോമ്പ് തുറക്കുന്ന സമയം വരെ വര്‍ക്ക് ചെയ്യുന്നത് എനിക്ക് ആലോചിക്കാന്‍ പോലും വല്ല. ഞാന്‍ പല സമയത്തും എങ്ങനെയാണ് ഇത്രയും സമയം വര്‍ക്ക് ചെയ്യുന്നതെന്ന് മമ്മൂക്കയോട് ചോദിച്ചിട്ടുണ്ട്.

നോമ്പ് തുറന്ന് കഴിഞ്ഞാല്‍ ക്ഷീണിക്കും. ചിലപ്പോള്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിക്കുവായിരിക്കും. അങ്ങനെ എത്ര സമയം വര്‍ക്ക് ചെയ്യണം, യാത്ര ചെയ്യണം, ആക്ഷന്‍ ചെയ്യണം. മമ്മൂക്കയും ലാലേട്ടനും ഇന്നും സിനിമയില്‍ നില്‍ക്കുന്നത് സിനിമയോടുള്ള പാഷന്‍ കൊണ്ടാണ്. അവരുടെയൊക്കെ വീട്ടില്‍ ഒരു പെട്ടി നിറയെ മടങ്ങി പോയ ചെക്കുണ്ടെന്ന് ആരോ എന്നോട് പറഞ്ഞിട്ടുണ്ട്. പൈസയെക്കാള്‍ കൂടുതല്‍ അവര്‍ ജോലിയെ സ്‌നേഹിച്ചു,’ ഫറ പറഞ്ഞു.

സോമന്റെ കൃതാവാണ് ഒടുവില്‍ റിലീസ് ചെയ്ത ഫറയുടെ ചിത്രം. വിനയ് ഫോര്‍ട്ടാണ് ചിത്രത്തില്‍ നായകനായത്. രോഹിത് നാരായണന്‍ ആണ് സംവിധാനം. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മനു ജോസഫ്, ജയന്‍ ചേര്‍ത്തല, നിയാസ് നര്‍മകല, സീമ ജി. നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Fara Shibla about mammootty

Latest Stories

We use cookies to give you the best possible experience. Learn more