| Tuesday, 11th June 2024, 9:15 am

യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന് മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന് മുന്നേറ്റം. 27 അംഗ രാഷ്ട്രങ്ങളുള്ള യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആസ്ട്രിയ, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെല്ലാം തീവ്ര വലതുപക്ഷമാണ് മുന്നേറ്റം ഉണ്ടാക്കിയത്.

ജര്‍മനിയില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്തെത്താനാണ് സാധിച്ചത്. അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി 15.9 ശതമാനം വോട്ടുകള്‍ ആണ് നേടിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ 11 ശതമാനം മാത്രം നേടിയ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി പാര്‍ട്ടി ഇത്തവണ അഞ്ച് ശതമാനമാണ് നേടിയത്.

എന്നാല്‍ ജര്‍മനിയില്‍ യാഥാസ്ഥിതിക കക്ഷികള്‍ക്ക് തന്നെയാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ 30 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ചാന്‍സ്ലറുടെ എസ്.പി ഡി 13.9 ശതമാനം വോട്ടുകളുമാണ് സ്വന്തമാക്കിയത്.

ഇറ്റലിയില്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടി 28.8 ശതമാനം വോട്ടുകള്‍ നേടിയപ്പോൾ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 24 ശതമാനം വോട്ടുകളും നേടി.

ആസ്ട്രിയയില്‍ തീവ്ര വലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടി 25.7 ശതമാനം വോട്ടുകള്‍ നേടിക്കൊണ്ട് മുന്നിലെത്തി. പീപ്പിള്‍സ് പാര്‍ട്ടിക്ക് 24.7 ശതമാനവും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 23.3 ശതമാനം വോട്ടുകളും ആണ് നേടാന്‍ സാധിച്ചത്.

ഫ്രാന്‍സില്‍ മുഴുവന്‍ വോട്ടുകളുടെ മൂന്നിലൊന്നിന് അരികെയെത്തിയാണ് നാഷണല്‍ റാലി മുന്നേറ്റമുണ്ടാക്കിയത്.

അയര്‍ലാന്‍ഡില്‍ ഭരണം കക്ഷിയായ ഫൈന്‍ ഗെയില്‍ തന്നെയാണ് മുന്നിലെത്തിയത്. അതേസമയം ഗ്രീന്‍-ഇടത് കൂട്ടുകെട്ടുകള്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ നെതര്‍ലാന്‍ഡ്‌സ് ദേശീയ തെരഞ്ഞെടുപ്പില്‍ കുടിയേറ്റ വിരുദ്ധ കക്ഷിയായ പി.വി.വി നേതാവ് ഗീര്‍ത്ത് വൈല്‍ഡേഴ്‌സ് ഞെട്ടിക്കുന്ന വിജയവും സ്വന്തമാക്കി.

Content Highlight: Far Right made a Big Advance in the Elections to the European Parliament

Latest Stories

We use cookies to give you the best possible experience. Learn more