| Wednesday, 19th October 2022, 2:53 pm

വെറുതെ ചൊറിയും കുത്തിയിരിക്കുന്നത് കൊണ്ടോണോ ഇയാൾക്ക് കളിക്കാരോടിത്ര അസൂയ; പുതിയ ഉപദേശവുമായി എത്തിയ ​ഗംഭീറിനെ ട്രോളി ആ​രാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

സോഷ്യൽ മീഡിയയിൽ വിവാദ പരാമർശം നടത്തുന്നതിന്റെ പേരിൽ പലപ്പോഴായി എയറിലായിട്ടുള്ളയാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഇപ്പോൾ പുതിയ അഭിപ്രായ പ്രകടനം നടത്തി ട്രോൾസ് ഏറ്റു വാങ്ങിയിരിക്കുകയാണ് താരം.

ടി-20 ലോകകപ്പിന്റെ ആദ്യ മത്സരത്തിന്റെ മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് നൽകിയ ഉപദേശമാണ് ഇപ്പോൾ താരത്തെ കുടുക്കിയിരിക്കുന്നത്.

ടീമിനെ വിജയിപ്പിക്കണമെന്നും അതിന് വേണ്ട റൺസെടുക്കാൻ സഹായിക്കണമെന്നുമാണ് താരം കോഹ്‌ലിക്ക് നൽകിയ ഉപദേശം. ലോകകപ്പ് പോലെയുള്ള ടൂർണമെന്റുകളിൽ വ്യക്തിഗത പ്രകടനങ്ങൾക്ക് വലിയ പ്രസക്തിയില്ലെന്നും അതുകൊണ്ട് ടീമായി നിന്ന് വേണം മത്സരിക്കാൻ എന്നും അദ്ദേഹം കോഹ്‌ലി അടക്കമുള്ള താരങ്ങളെ ഉപദേശിച്ചിട്ടുണ്ട്.

ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. സോഷ്യൽ മീഡിയയിലൂടെ അവർ ഗംഭീറിനെതിരെ ശക്തമായി വിമർശിക്കുകയും ചെയ്തു.

”നിങ്ങളുടെ ടീമിനെ വിജയിപ്പിക്കാനായിരിക്കണം കളിക്കേണ്ടത്. അതല്ലാതെ വ്യക്തിഗതമായ നേട്ടം മുന്നിൽ കണ്ടായിരിക്കരുത്. എങ്ങനെ കൂടുതൽ റൺസ് നേടി വിജയിക്കാം എന്നാണ് ബാറ്റർമാർ ശ്രദ്ധിക്കേണ്ടത്. അതല്ലാതെ കളിക്കുന്നതിൽ ഒരർത്ഥവുമില്ല.

നിങ്ങൾ 20-40 റൺസ് മാത്രമാണ് നേടുന്നതെങ്കിൽ പോലും അത് ടീമിനെ 170-180 റൺസിലെത്തിക്കാൻ സഹായിക്കുന്നുണ്ടെങ്കിൽ അതിനാണ് പ്രാധാന്യം നൽകേണ്ടത്. അങ്ങനെ നേടുന്ന ഓരോ റൺസും മൂല്യമേറിയതാണ്.

റൺ ചേസാണ് നേടുന്നതെങ്കിൽ നിങ്ങളുടെ ഇന്നിങ്‌സ് മധ്യനിരയുടെ സമ്മർദം ഇല്ലാതാക്കണമെന്ന് ഉറപ്പ് വരുത്തണം,” എന്നാണ് ഗൗതം ഗംഭീർ പറഞ്ഞത്.

വ്യക്തിഗത റെക്കോർഡുകൾ നിങ്ങൾ വീട്ടിൽ വെക്കണമെന്നും ഇത്തരം ചാമ്പ്യൻഷിപ്പുകളിൽ വ്യക്തിഗത റെക്കോർഡുകളിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലി ഏഷ്യാ കപ്പിൽ സെഞ്ച്വറിയടിച്ചപ്പോൾ തുടങ്ങിയതാണ് ഇയാൾക്ക് ഈ സൂക്കേട്, വായിൽ തോന്നുന്നത് വിളിച്ച് പറയാൻ നിൽക്കരുതെന്നുമൊക്കെയണ് കോഹ്‌ലി ആരാധകർ ഗംഭീറിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്.

കോഹ്‌ലി ഒരിക്കലും വ്യക്തിഗത നേട്ടങ്ങൾക്ക് പിന്നാലെ പോവുന്നയാളല്ലെന്നും അദ്ദേഹം എല്ലായ്പ്പോഴും ഒരു ടീം പ്ലെയറാണെന്നും ആരാധകരിൽ ചിലർ ട്വീറ്റ് ചെയ്തു.

വിരാട് കോഹ്‌ലി ആ സെഞ്ച്വറി നേടിയില്ലായിരുന്നെങ്കിൽ ഗൗതം ഗംഭീർ പറയുമായിരുന്നു കോഹ്‌ലി വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന്, എന്ത് ചെയ്താലും അതിലൊന്നും സന്തോഷം ലഭിക്കാത്തയാളാണ് ഗംഭീറെന്നും ഒരു യൂസർ വിമർശിച്ചു.

Content Highlights: Fants react against Gautam Ghambir’s free trolls

We use cookies to give you the best possible experience. Learn more