ഈ വര്‍ഷത്തെ മികച്ച ഫോം തുടരുകയാണ് അര്‍ജന്റീനയുടെ ലയണല്‍ മെസി. ഹോണ്ടുറാസിനെതിരെയുള്ള ഫ്രണ്ട്‌ലീ മത്സരത്തില്‍ രണ്ട് ഗോളാണ് സൂപ്പര്‍ താരം നേടിയത്.
മൂന്ന് ഗോളായിരുന്നു മത്സരത്തില്‍ അര്‍ജന്റീന നേടിയത്. ആദ്യ ഗോള്‍ ലൗറ്റാരോ മാര്‍ട്ടിനെസ് നേടിയപ്പോള്‍ രണ്ടാം ഗോളും മൂന്നാം ഗോളും മെസിയായിരുന്നു സ്വന്തമാക്കിയത്.
തന്റെ ആദ്യത്തെ ഗോള്‍ പെനാല്‍ട്ടിയിലൂടെയാണ് അദ്ദേഹം നേടിയതെങ്കില്‍ രണ്ടാം ഗോള്‍ ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത വിട്ട മനോഹരമായ ചിപ് ഷോട്ടായിരുന്നു. അദ്ദേഹത്തിന്റെ ആ ക്രിയേറ്റീവ് ഗോളടി കണ്ട് ആവേശത്തിലാണ് ഫുട്‌ബോള്‍ ലോകം.
മാര്‍ട്ടിനെസ് നേടിയ ആദ്യ ഗോളിലും മെസ് പ്രധാന പങ്കുവഹിച്ചിരുന്നു. 90 മിനിട്ടും കളിച്ച താരം അദ്ദേഹം ആരാധകര്‍ക്ക് മികച്ചയൊരു ഷോ തന്നെയാണ് നല്‍കിയത്.
മത്സരത്തിലെ ആദ്യ മിനിട്ട് മുതല്‍ കൃത്യമായി ആധിപത്യം സൃഷ്ടിക്കാന്‍ മെസിക്കും അര്‍ജന്റീനക്കും സാധിച്ചിരുന്നു. ലയണല്‍ മെസി, ലൗറ്റാരോ മാര്‍ട്ടിനസ്, പപു ഗോമസ് എന്നിവരെ ആക്രമണത്തിന് നിയോഗിച്ച് 4-3-3 എന്ന ശൈലിയിലാണ് അര്‍ജന്റീന കളത്തിലെത്തിയത്. കൂടുതല്‍ ആക്രമിച്ച് കളിച്ചതിന്റെ ഗുണം 16-ാം മിനുറ്റില്‍ തന്നെ അര്‍ജന്റീനയ്ക്ക് കിട്ടി.
പപു ഗോമസിന്റെ അസിസ്റ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു ആദ്യം വല ചലിപ്പിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറിസമയത്ത്(45+2) ലഭിച്ച പെനാല്‍റ്റി അവസരം വിനിയോഗിച്ച് ലയണല്‍ മെസി ലീഡ് രണ്ടാക്കി ഉയര്‍ത്തുകയായിരുന്നു.
പിന്നീട് 69-ാം മിനുറ്റില്‍ മെസി ഗോള്‍പട്ടികയും അര്‍ജന്റീനയുടെ ജയവും പൂര്‍ത്തിയാക്കി. ഇതോടെ പരാജയമില്ലാതെ അര്‍ജന്റീന 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. മത്സരത്തില്‍ 68 ശതമാനം ബോള്‍ പൊസിഷന്‍ അര്‍ജന്റീനയ്ക്കുണ്ടായിരുന്നു.
മത്സരത്തിന് ശേഷം മെസിയെയും അര്‍ജന്റീനയെയും പുകഴ്ത്തി ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ദൈവത്തിന് ഫുട്‌ബോള്‍ കളിക്കാനായി ആഗ്രഹമുണ്ടായി അദ്ദേഹം മെസിയുടെ രൂപത്തില്‍ അവതരിച്ചു എന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.
ഈ 35ാം വയസിലും അദ്ദേഹം പ്ലേമേക്കിങ്ങും ഗോളടിയുമായി തുടരുകയാണ്, അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചു എന്ന് വാദിക്കുന്നവരൊക്കെ വന്നൊന്നു നോക്കാനും ആരാധകര്‍ പറയുന്നു.
ലോകകപ്പ് തൊട്ടരികെ നില്‍ക്കുന്ന ഈ വേളയില്‍ മെസിയുടെ ഈ ഫോം അര്‍ജന്റീനക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ്.
Content Highlight: Fans went awe after Messi scored Two goals against in Honduras