ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യന്‍ റോമന്‍ റെയ്ങ്‌സി(Roman Reings) ന്റെ മാനേജറും പ്രൊഫെഷണല്‍ റെസ്‌ലിങ് കണ്ട എക്കാലത്തേയും മികച്ച സ്ട്രാറ്റജിസ്റ്റുമായ പോള്‍ ഹെയ്മ (Paul Heyman) ന്റെ ട്വീറ്റിന് പിന്നാലെ റോമനെ എയറില്‍ കയറ്റി ആരാധകര്‍.
ഇന്ത്യ പാകിസ്ഥാന്‍ ടി-20 മത്സരത്തിന് പിന്നാലെയായിരുന്നു വിരാടിനെ അഭിനന്ദിച്ച് ഹെയ്മന്‍ രംഗത്തെത്തിയത്.
കോഹ്‌ലിയുടെ വിന്നിങ് സെലിബ്രേഷന്‍ റോമന്‍ റെയ്ങ്‌സിനെ ബഹുമാനിക്കുന്ന തരത്തിലുള്ള ആംഗ്യമാണെന്നും കോഹ്‌ലി ഡബ്ല്യു.ഡബ്ല്യു.ഇ – യൂണിവേഴ്‌സല്‍ ചാമ്പ്യനെ അംഗീകരിക്കുകയാണെന്നും ഹെയ്മന്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.
Happy #Diwali Everyone! #WWEkiDiwali
It is with great honor that I, #SpecialCounsel and #Wiseman to the #Bloodline, accept the great @imVkohli‘s celebration as — in front of the world — he decided to ACKNOWLEDGE OUR TRIBAL CHIEF @WWERomanReigns! @WWE @WWEIndia pic.twitter.com/lD4RQaSci0
— Paul Heyman (@HeymanHustle) October 23, 2022
എന്നാല്‍ ഡബ്ല്യു.ഡബ്ല്യു.ഇക്കും റോമനും നിരവധി ആരാധകരുള്ള ഇന്ത്യയില്‍ ഹെയ്മന്‍ കരുതിയതിനപ്പുറമാണ് സംഭവിച്ചത്.
ഡബ്ല്യു.ഡബ്ല്യു.ഇയും ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനും ഒക്കെ ശരി തന്നെ എന്നാല്‍ വിരാടുമായി കംപെയര്‍ ചെയ്യാന്‍ മാത്രം ആയോ എന്നാണ് ആരാധകര്‍ ഒരുപോലെ ചോദിക്കുന്നത്.
Virat is bigger star than Roman
— Tapan Das (@Imtapan2) October 24, 2022
A king never acknowledge a tribal chief.
— Anshu Panda (@stupid___coder) October 24, 2022
Yes , In Cricket Even the Umpire Acknowledges the Tribal Chief After Every Wicket. pic.twitter.com/R5PQUKKo10
— Chirag Bhandary (@bhandary_chirag) October 24, 2022
ഇതിന് പുറമെ ട്രോളുകള്‍ നിറച്ച് ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യനെ ഇവര്‍ കോമഡി പീസ് ആക്കുന്നുമുണ്ട്. വിഖ്യാത വിക്കറ്റ് കീപ്പര്‍ സൈമണ്‍ ടഫല്‍ ഔട്ട് വിളിക്കുന്ന ചിത്രം പങ്കുവെച്ച് ‘ഓരോ തവണ ഒരാള്‍ ഔട്ടാകുമ്പോഴും ടഫല്‍ റോമനെ അംഗീകരിക്കുന്നു’ എന്നടക്കം ആരാധകര്‍ കുറിക്കുന്നുണ്ട്.
നവംബര്‍ അഞ്ചിന് നടക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഇയുടെ പേ പെര്‍ വ്യൂയായ ക്രൗണ്‍ ജുവില്‍ ( Crown Jewel) ലോഗന്‍ പോളിനെതിരെയാണ് റോമന്‍ റെയ്ങ്‌സിന്റെ അടുത്ത പ്രധാന മത്സരം. ഡബ്ല്യു.ഡബ്ല്യു.ഇ – യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പിനായാണ് ലോഗന്‍ പോള്‍ ഏറ്റുമുട്ടുന്നത്.
ഇതിന് പുറമെ ആവേശമുണര്‍ത്തുന്ന മറ്റ് മാച്ച് കാര്‍ഡുകളാണ് ക്രൗണ്‍ ജുവലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡബ്ല്യു.ഡബ്ല്യു.ഇ – യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പിനെക്കാളും ആരാധകര്‍ കാത്തിരിക്കുന്നത് ബ്രോക്ക് ലെസ്‌നറും (Brock Lesner) ബോബി ലാഷ്‌ലിയും (Bobby Lashley) തമ്മിലുള്ള മത്സരത്തിനാണ്.
ക്രൗണ്‍ ജുവല്‍ മാച്ച് കാര്‍ഡ്
ഡബ്ല്യു.ഡബ്ല്യു.ഇ – യൂണിവേഴ്‌സല്‍ ചാമ്പ്യന്‍ഷിപ്പ്: റോമന്‍ റെയ്ങ്‌സ് (ചാമ്പ്യന്‍) vs ലോഗന്‍ പോള്‍ (WWE Universal Championship: Roman Reigns (c) vs. Logan Paul)
ബ്രോക്ക് ലെസ്‌നര്‍ vs ബോബി ലാഷ്‌ലി (Brock Lesnar vs. Bobby Lashley)
ദ ഒ.സി vs ജഡ്ജ്‌മെന്റ് ഡേ (The O.C. vs. The Judgment Day)
സ്റ്റീല്‍ കേജ് മാച്ച് : ഡ്രൂ മാക്കിന്റ്റയര്‍ vs കാരിയന്‍ ക്രോസ് (Steel Cage Match: Drew McIntyre vs. Karrion Kross)
Content highlight: Fans trolls Roman Reings after Paul Heyman’s tweet