ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ തോറ്റ് പുറത്തായതോടെ തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം ഇത്തവണയും ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്ക്.
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഘട്ടത്തിലെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയതോടെയാണ് ക്ലബ്ബിന്റെ കന്നി ചാമ്പ്യൻസ് ലീഗ് കിരീട സ്വപ്നം വീണ്ടും തകർക്കപ്പെട്ടത്.
ഇതോടെ ആദ്യ പാദ മത്സരത്തിൽ ബയേണിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട പി.എസ്.ജിയുടെ മൊത്തം പരാജയമാർജിൻ 3-0 എന്ന തരത്തിലായി.
എന്നാൽ ഇത്തവണയും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് ആരാധകർ ക്ലബ്ബിനും താരങ്ങൾക്കും നേരെ ഉയർത്തുന്നത്.
കളിയിൽ കാര്യമായൊന്നും ചെയ്യാൻ കഴിയാഞ്ഞ ലയണൽ മെസിക്ക് നേരെയാണ് വലിയ തോതിലുള്ള ആരാധക പ്രതിഷേധം നടക്കുന്നത്.
പല തവണ ബയേൺ മുന്നേറ്റ നിരയിലേക്ക് എത്താൻ ബയേണിന് സാധിച്ചെങ്കിലും ജർമൻ ക്ലബ്ബിന്റെ പ്രതിരോധക്കോട്ട തകർക്കാൻ മെസിക്കായില്ല. കൂടാതെ മെസിക്ക് അനങ്ങാൻ പോലും ബയേൺ പ്രതിരോധം സ്പെയ്സ് നൽകിയില്ല.
ഇതോടെയാണ് പാരിസ് ക്ലബ്ബിനായി മിന്നും പ്രകടനം നടത്താൻ മെസിക്ക് കഴിയാതിരുന്നത്.
ഇതോടെ ‘മെസിക്ക് ഹാൾ ഓഫ് ഷെയിം പുരസ്കാരം നൽകണം’ മെസി പി.എസ്.ജിയിൽ എന്താണ് ചെയ്യുന്നത്?, ‘പൊലീസിനെ വിളിക്കൂ മെസിയെ കാണാനില്ല’ തുടങ്ങിയ നിരവധി പരിഹാസങ്ങളാണ് താരത്തിനെതിരെ ആരാധകർ ഉയർത്തുന്നത്.
Are they still going to award that midget the ballon d’or after a hall of shame performance in the UCL
അതേസമയം ലീഗ് വണ്ണിൽ നിലവിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. മാർച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:fans troll messi for his poor perfomance against bayern