ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് ആരാധകര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് സംഭവം.
ഷമി മറ്റ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിന് പുറത്ത് നില്‍ക്കുമ്പോഴാണ് ആരാധകര്‍ താരത്തിന് നേരെ ചാന്റ് ചെയ്യുന്നത്.
“Say Jai Shri Ram…”, Fans Teasing Mohammed Shami; He Replied This In Anger Video Viral#MohammedShami #INDvsAUS https://t.co/xyhr7WYuPQ
— News Waker (@NewsWaker) March 10, 2023
കാണികള്‍ ആദ്യം സൂര്യകുമാര്‍ യാദവിനെ ‘സൂര്യ’ എന്ന് ഉറക്കെ വിളിക്കുന്നതും തുടര്‍ന്ന് ഷമിയുടെ പേരെടുത്ത് വിളിച്ച് ‘ജയ് ശ്രീറാം’ മുഴക്കുന്നതും വീഡിയോയില്‍ കാണാം. മുഹമ്മദ് ഷമിക്കും സൂര്യകുമാറിനൊപ്പം ചേതേശ്വര്‍ പൂജാര, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, ശുഭ്മന്‍ ഗില്‍, മുഹമ്മദ് സിറാജ് എന്നിവരെയും കാണാം.
Hindutva Fascists are hackling Indian Muslim cricketer Mohammed Shami by shouting Jai Sri Ram on ground…..!!!!!#muslimvoicematter #MuslimLivesMatter #Islamophobia_In_India #muslimleadershipmatter pic.twitter.com/85bQHu2foq
— Mohammad Imran (@imranaryan2) March 10, 2023
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ മത്സരത്തിന്റെ ആദ്യ ദിവസം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസും ഒരു മണിക്കൂറോളം ചിലവഴിച്ചിരുന്നു.
ഇന്ത്യ-ആസ്‌ട്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കാണ് ഇരവരും എത്തിയത്. രണ്ട് ടീമിലെയും ക്യാപ്റ്റന്മാര്‍ക്ക് ക്യാപ് കൈമാറിയതിന് ശേഷം തുറന്ന വാഹനത്തില്‍ ഗ്രൗണ്ടില്‍ വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മോദിയും ആല്‍ബനീസും സ്റ്റേഡിയം വിട്ടത്.
Content Highlights: Fans teasing Mohammed Shami at Narendra Modi Stadium