| Tuesday, 4th June 2024, 6:46 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 'ആര്‍.സി.ബി സ്ഥാനാര്‍ത്ഥിക്ക്' ബി.ജെ.പിയോട് തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ഷിമോഗ മണ്ഡലത്തില്‍ പരാജയപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബണ്ടി രംഗനാഥാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. രാഘവേന്ദ്രയുടെയും സാന്‍ഡല്‍വുഡ് സൂപ്പര്‍ താരം ശിവ്‌രാജ്കുമാറിന്റെ പങ്കാളി ഗീത ശിവ്‌രാജ്കുമാറിന്റെയും സ്ഥാനാര്‍ത്ഥിത്വത്തോടെ ചര്‍ച്ചയായ മണ്ഡലത്തിലാണ് ബണ്ടിയും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്.

ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലടക്കം ആര്‍.സി.ബിയുടെ ജേഴ്‌സി ധരിച്ചാണ് ബണ്ടി രാഘവേന്ദ്ര പ്രത്യക്ഷപ്പെട്ടത്. നേരത്തെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലും റോയല്‍ ചലഞ്ചേഴ്‌സ് ജേഴ്‌സിയിലുള്ള ചിത്രമാണ് അദ്ദേഹം നല്‍കിയിരുന്നത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

ആര്‍.സി.ബിയുടെ ജേഴ്‌സിയണിഞ്ഞ് ശ്രദ്ധയാര്‍ജിച്ച ബണ്ടി മത്സര രംഗത്തും നിരാശനാക്കിയില്ല. 7,000ലധികം വോട്ടുകളാണ് ബണ്ടി സ്വന്തമാക്കിയത്. ഇരു മുന്നണികളുടെ സ്ഥാനരാര്‍ത്ഥികള്‍ക്കും ബി.ജെ.പി വിമതന്‍ ഈശ്വരപ്പക്കും ശേഷം മണ്ഡലത്തില്‍ ഏറ്റവുമധികം വോട്ടുകള്‍ നേടിയ നാലാമത് സ്ഥാനാര്‍ത്ഥിയും ഇദ്ദേഹം തന്നെയാണ്.

അതേസമയം, മണ്ഡലത്തില്‍ ബി.ജെ.പി വിജയിച്ചിരിക്കുകയാണ്. 2,43,715 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.വൈ. രാഘവേന്ദ്ര വിജയിച്ചത്.

രാഗവേന്ദ്ര 7,78,721 വോട്ടുകള്‍ നേടിയപ്പോള്‍ ഗീത ശിവ്‌രാജ്കുമാര്‍ 5,35,006 വോട്ടുകളാണ് നേടിയത്. കെ.എസ്. ഈശ്വരപ്പ 30,050 വോട്ടുകളും നേടി.

Content Highlight:  Fans Spot Independent Candidate Wearing RCB Jersey on Official Election Commission’s website

We use cookies to give you the best possible experience. Learn more