| Thursday, 25th April 2024, 11:37 pm

വിരാട് സെല്‍ഫിഷാണ്, അവന്റെ ലക്ഷ്യം ഓറഞ്ച് ക്യാപ് മാത്രം; കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 35 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ചലഞ്ചേഴ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 206 റണ്‍സ് മറികടക്കാമാകാതെ 8 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സിന് ചരിയുകയായിരുന്നു ഹൈദരബാദ്.

ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്‌ലി 43 പന്തില്‍ നിന്നും ഒരു സിക്‌സും നാല് ഫോറും അടക്കം 51 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ താരം ഓറഞ്ച് ക്യാപിന് വ്ണ്ടി മാത്രമാണ് ബാറ്റ് ചെയ്യുന്നതെന്ന് പറയുകയാണ് ആരാധകര്‍. പതിഞ്ഞ താളത്തില്‍ കളിച്ച് 50 റണ്‍സ് തികക്കുന്ന വിരാടിന്റഫെ കളിയില്‍ ആരാധകര്‍ തൃപ്തരല്ല.

കഴിഞ്ഞ മത്സരങ്ങളിലും താരം ഇത്തരത്തിലാണ് സ്‌കോര്‍ നേടിയത്. ടി-20 ഫോര്‍മാറ്റിന് അനുയോജ്യമല്ലാത്ത രീതിയില്‍ കളിക്കുന്നതിന് താരം നേരത്തെയും ആരാധകരില്‍ നിന്ന് പഴി വാങ്ങിയിരുന്നു.

എന്നാല്‍ നാലാമനായി ഇറങ്ങിയ രജത് പാടിദര്‍ 20 പന്തില്‍ 5 അടക്കം 250 സ്‌ട്രൈക്ക് റേറ്റില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി തകര്‍ത്തു. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ഇരുവര്‍ക്കും പുറമെ കാമറൂണ്‍ ഗ്രീന്‍ 20 പന്തില്‍ 5 ഫോര്‍ ഉള്‍പ്പെടെ 37 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റന്‍ ഡു പ്ലെസി 12 പന്തില്‍ 25 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 13 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം അടിച്ചെടുത്തത്. 238.46 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

പിന്നീടങ്ങോട്ട് ട്രാവിസ് ഹെഡ് ഒരു റണ്‍സിന് പുറത്തായപ്പോള്‍ എയ്ഡന്‍ മാര്‍ക്ക്രം 7 റണ്‍സിനും പുറത്തായി. നിതീഷ് കുമാര്‍ 13 റണ്‍സ് നേടിയപ്പോള്‍ ഹെന്റിക് ക്ലാസണ്‍ ഏഴ് റണ്‍സിനും പുറത്തായി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 പന്തില്‍ 3 സിക്‌സും ഒരു ഫോറും അടക്കം 31 റണ്‍സിനാണ് കൂടാരം കയറിയത്. മറ്റാര്‍ക്കും കാര്യമായി ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Fans Slams Virat Kohli

We use cookies to give you the best possible experience. Learn more