കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ) 2023ലെ സ്‌പോര്‍ട്‌സ് ബിസിനസ് ലീഡര്‍ ഓഫ് ദി അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്കെതിരെ വിമര്‍ശനം ശക്തം.
പുരസ്‌കാരം നേടിയ ജയ് ഷാക്ക് അഭിനന്ദമറിയിച്ചുകൊണ്ടുള്ള ബി.സി.സി.ഐയുടെ പോസ്റ്റിന് പിന്നാലെ ആരാധകര്‍ വിമര്‍ശനമറിയിക്കുകയാണ്.
‘സി.ഐ.ഐ സ്‌പോര്‍ട്‌സ് ബിസിനസ് അവാര്‍ഡിലെ സ്‌പോര്‍ട്‌സ് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ച ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാക്ക് അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷനില്‍ ഇത്തരം പുരസ്‌കാരം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം. ഈ അംഗീകാരം തീര്‍ച്ചയായും അദ്ദേഹം അര്‍ഹിക്കുന്നു,’ എന്നാണ് ബി.സി.സി.ഐ തങ്ങളുടെ അഭിനന്ദന പോസ്റ്റില്‍ കുറിച്ചത്.
CONGRATULATIONS to BCCI Honorary Secretary @JayShah on being awarded the Sports Business Leader of the Year Award at the @FollowCII Sports Business Awards 2023. A first for any leader in Indian Sports administration, this recognition is truly deserved!
ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ സെക്രട്ടറി എന്ന സ്ഥാനത്തിന് പുറമെ ഏഷ്യന്‍ ക്രിക്കറ്റ് കണ്‍സില്‍ (എ.സി.സി)യുടെ അധ്യക്ഷ സ്ഥാനവും ജയ് ഷാ വഹിക്കുന്നുണ്ട്.
പുരസ്‌കാര നേട്ടത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. അസാധാരണമായ എന്താണ് ജയ് ഷാ ചെയ്തിട്ടുള്ളതെന്നും ഈ പുരസ്‌കാരം പണംകൊടുത്ത് വാങ്ങുന്നതാണെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിച്ചതിനും രാഷ്ട്രീയവത്കരിച്ചതിനുമാണോ ഈ പുരസ്‌കാരമെന്ന് ചോദിക്കുന്നവരും കുറവല്ല.
For what exactly? killing Cricket over money? But we saw, Match officials & Aussie players gave the best treatment for this hypocrite at the final presentation party 😂🤝