'ലോകകപ്പ് കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്നും കളിപ്പിക്കണമായിരുന്നു! അവനെ എല്ലാവരും ഭയക്കുന്നുണ്ട്'
Sports News
'ലോകകപ്പ് കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്നും കളിപ്പിക്കണമായിരുന്നു! അവനെ എല്ലാവരും ഭയക്കുന്നുണ്ട്'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th September 2023, 7:36 pm

 

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ഓസീസ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. നി്്ശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് ഓസീസ് നേടിയത്.

തുടക്കം തൊട്ട് ആക്രമിച്ച് കളിച്ച ഓസീസിന്റെ ടോപ് സ്‌കോറര്‍ 96 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷാണ്. 84 പന്തില്‍ 13 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെയാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്.

ഓസീസിനായി ടോപ് ഓര്‍ഡറില്‍ കളിച്ച ആദ്യ നാല് പേരും അര്‍ധസെഞ്ച്വറി നേടി. ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ 56 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത് 74ഉം മാര്‍നസ് ലബുഷെയ്ന്‍ 72ഉം റണ്‍സ് സ്വന്തമാക്കി.

ആദ്യ രണ്ട് മത്സരത്തില്‍ നിന്നും മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനെത്തിയത്. വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ ഇല്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിനെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ അശ്വിന് സാധിച്ചിരുന്നു.

എന്നാല്‍ പ്രധാന സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കൂടെ വാഷിങ്ടണ്‍ സുന്ദറിനെയാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. സുന്ദര്‍ ബൗളിങ്ങില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും അശ്വനെ പുറത്തിയതിന് ആരാധകരോഷം കാണാം. താരത്തെ കളിപ്പിക്കാത്തതില്‍ ഒരുപാട് ആരാധകരാണ് ട്വിറ്ററില്‍ പ്രതിശേധിക്കുന്നത്.

ടീമിലെ മറ്റ് സ്പിന്നര്‍മാരെക്കാളും അശ്വിനെയാണ് എതിര്‍ ടീം ഭയക്കുന്നതെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ‘അശ്വിനെ ചിലപ്പോള്‍ ലോകകപ്പില്‍ നിന്നും തന്നെ പുറത്താക്കാനായിരിക്കും പ്ലാന്‍, ഒന്നെങ്കില്‍ അക്‌സര്‍ പട്ടേല്‍ ഫിറ്റായിട്ടുണ്ടാകും അല്ലെങ്കില്‍ സുന്ദര്‍ കളിക്കും’ എന്നാണ് ഒരാളുടെ കമന്റ്.

ലോകകപ്പിന് പത്ത് ദിവസം മാത്രം ബാക്കിനില്‍ക്കെ ആരെയാണ് കളിപ്പിക്കക്കുക എന്ന് ഇതുവരെ തീരുമാനമായിട്ടില്ലെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

പരിക്കേറ്റ അകസ്‌റിന് പകരമാണ് അശ്വിനെ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പ് ടീമിലും താരം എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ അദ്ദേഹത്തെ കളിപ്പിക്കാത്തത് വീണ്ടും സംശയങ്ങളുണ്ടാക്കുകയാണ്.

Content highlight: Fans Slams Indian team Fo Not playing R Ashwin in Third ODI