ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ടി-20 പരമ്പരയാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
സൂര്യകുമാര്‍ യാദവാണ് ടി-20യില്‍ ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശര്‍മയാണ് ഏകദിന ടീമിന്റെ നായകന്‍. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ തിളങ്ങിയ അഭിഷേക് ശര്‍മക്ക് ടി-20 സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയതും വെറും ഒറ്റ ഏകദിനം കളിച്ച ശിവം ദുബെയും ഇതുവരെ ഏകദിനം കളിച്ചിട്ടില്ലാത്ത റിയാന്‍ പരാഗും ഏകദിന സ്‌ക്വാഡിന്റെ ഭാഗമായതുമെല്ലാമാണ് സ്‌ക്വാഡിലെ വിശേഷങ്ങള്‍.
സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതാണ് ആരാധകരെ ഞെട്ടിച്ച മറ്റൊരു കാര്യം. ഇക്കഴിഞ്ഞ ലോകകപ്പോടെ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച ജഡേജ ഏകദിന പര്യടനത്തില്‍ ടീമിനൊപ്പമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതിയത്. ജഡേജക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും സ്‌ക്വാഡിന്റെ ഏകദിന സ്‌ക്വാഡിന്റെ ഭാഗമാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവെക്കണം.
കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് ജഡേജ അവസാനമായി 50 ഓവര്‍ പോര്‍മാറ്റില്‍ കളത്തിലിറങ്ങിയത്. മികച്ച പ്രകടനമായിരുന്നു ജഡ്ഡു ലോകകപ്പില്‍ പുറത്തെടുത്തത്. 11 മത്സരത്തില്‍ നിന്നും ഒരു ഫൈഫര്‍ അടക്കം 16 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ഇത്രയും മികച്ച പ്രകടനം നടത്തിയ ഒരു താരത്തെ പുറത്തിരുത്തിയെ ഗംഭീറിന്‍രെ നടപടിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
പുതിയ കോച്ചിന്റെ ഈ നടപടിയില്‍ ആരാധകര്‍ കടുത്ത പ്രതിഷേധം അറിയിക്കുന്നുണ്ട്. ജഡേജയുടെ ഏകദിന കരിയര്‍ ഇതോടെ അവസാനിക്കുകയാണോ എന്നും ജഡേജയെ പുറത്താക്കിയതിനെ കുറിച്ച് എന്തുകൊണ്ടാണ് ആളുകള്‍ സംസാരിക്കാത്തത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ധോണിയെ ഇഷ്ടപ്പെടുന്ന താരങ്ങളെ ഗംഭീറിന് ഇഷ്മല്ലെന്നും ജഡേജയും ഗെയ്ക്വാദും ഉദാഹരണങ്ങളാണെന്നും ആരാധകര്‍ പറയുന്നു.
Gambhir doesn’t like players who loves ms dhoni
Ruturaj and jadeja example
Just noticed Ravindra Jadeja is dropped too. How is this even possible? Seems like it’s just a trailer and the Gautam Gambhir era is going to be full of politics🙏.