21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍; പട്ടിക കണ്ട് ഞെട്ടി ആരാധകര്‍, വിമര്‍ശനം ശക്തം
Sports News
21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍; പട്ടിക കണ്ട് ഞെട്ടി ആരാധകര്‍, വിമര്‍ശനം ശക്തം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 12:15 pm

കഴിഞ്ഞ ദിവസമാണ് ഇ.എസ്.പി.എന്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാരുടെ പട്ടിക പുറത്തുവിട്ടത്. 25 പേരുടെ പട്ടികയില്‍ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മൂന്നാം സ്ഥാനത്ത് തിയറി ഹെന്റിയും ഇടം പിടിച്ചു. സിനദിന്‍ സിദാന്‍ നാലാമതാണ്, അഞ്ചാമനാകട്ടെ ലൂക്കാ മോഡ്രിച്ചും.

ശേഷമുള്ള താരങ്ങളുടെ റാങ്കിങ് കണ്ട ഞെട്ടലിലാണ് ആരാധകര്‍. കിലിയന്‍ എംബാപ്പെ ആറാം സ്ഥാനത്ത് ഇടം നേടുമ്പോള്‍ ഇനിയേസ്റ്റ ഏഴാമതും സാവി എട്ടാം സ്ഥാനത്തുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇതിന് പുറമെ ലോകം കണ്ട എക്കാലത്തെയും മികച്ച മുന്നേറ്റ താരങ്ങളായ റൊണാള്‍ഡോ നസാരിയോ ഒമ്പതാം സ്ഥാനത്തും റൊണാള്‍ഡീഞ്ഞോ പത്താം സ്ഥാനത്തുമാണ്.

ഇ.എസ്.പി.എന്‍ തെരഞ്ഞെടുത്ത 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍മാര്‍

1. ലയണല്‍ മെസി

2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

3. തിയറി ഹെന്റി

4. സിനദില്‍ സിദാന്‍

5. ലൂക്കാ മോഡ്രിച്ച്

6. കിലിയന്‍ എംബാപ്പെ

7. ആന്ദ്രേ ഇനിയേസ്റ്റ

8. സാവി ഹെര്‍ണാണ്ടസ്

9. റൊണാള്‍ഡോ നസാരിയോ

10. റൊണാള്‍ഡീഞ്ഞോ

11. സ്ലാട്ടന്‍ ഇബ്രാഹമോവിച്ച്

12. കെവിന്‍ ഡി ബ്രൂയ്‌നെ

13. ടോണി ക്രൂസ്

14. സെര്‍ജിയോ റാമോസ്

15. കാര്‍ലോസ് പുയോള്‍

16. കരീം ബെന്‍സെമ

17. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്

18. റോബര്‍ട്ട് ലെവന്‍ഡോസ്‌കി

19. റിക്കാര്‍ഡോ കക്ക

20. നെയ്മര്‍ ജൂനിയര്‍

21. ആന്ദ്രേ പിര്‍ലോ

22. വെയ്ന്‍ റൂണി

23. പാട്രിക് വിയേര

24. ലൂയി സുവാരസ്

25. ജിയാന്‍ലൂജി ബഫണ്‍

റാങ്കിങ്ങില്‍ റൊണാള്‍ഡോക്കും ഇനിയേസ്റ്റക്കും മുകളില്‍ എംബാപ്പെക്ക് സ്ഥാനം നല്‍കിയതിന്റെ നിരാശയും അതൃപ്തിയും പ്രകടപ്പിക്കുകയാണ് ആരാധകര്‍.

‘ഈ ലിസ്റ്റ് തയ്യാറാക്കിയവന്‍ ഫുട്‌ബോള്‍ കാണാന്‍ തുടങ്ങണം’ ‘ഏത് ലോകത്താണ് എംബാപ്പെ റൊണാള്‍ഡീഞ്ഞോ, സാവി, ഇനിയേസ്റ്റ എന്നിവരേക്കാള്‍ മുകളില്‍’ ‘ഈ പട്ടികയില്‍ എംബാപ്പെ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?’ ആരാധകര്‍ ചോദിക്കുന്നു.

അതേസമയം, പാരീസ് സെന്റെ ജെര്‍മെയ്‌നില്‍ നിന്നും എംബാപ്പെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിയിരിക്കുകയാണ്. പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ എംബാപ്പെയുമെത്തുന്നതോടെ റയലിന്റെ മുന്നേറ്റ നിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.

ദിവസങ്ങള്‍ക്ക് മുമ്പാണ് റയല്‍ എംബാപ്പെയെ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ അവതരിപ്പിച്ചത്. തന്റെ ഐഡലായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ട്രിബ്യൂട്ട് നല്‍കിയാണ് താരം റയലിനൊപ്പമുള്ള ക്യാമ്പെയ്‌ന് തുടക്കമിട്ടത്.

 

Content highlight: Fans slams ESPN’s rankings in Top 25 footballers of 21st century list