നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്‌പെയ്‌നിനെതിരെ പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഒരു ഗോളിന്റെ നേരിയ ലീഡിനായിരുന്നു സ്‌പെയ്ന്‍ മത്സരത്തില്‍ വിജയിച്ചത്. ആല്‍വാറൊ മൊറാട്ടോയാണ് സ്പാനിഷ് പടക്കായി ഗോള്‍ നേടിയത്.
ആദ്യ ഗോളിനായി 88 മിനിട്ട് വരെ കാത്തുനിന്ന മത്സരത്തില്‍ ഇരു ടീമുകളും കട്ടക്ക് നിന്ന് പോരാടിയിരുന്നു. തുടക്കം മുതല്‍ മോശമല്ലാത്ത പ്രകടനമായിരുന്നു പോര്‍ച്ചുഗല്‍ കാഴ്ചവെച്ചത്. എന്നാല്‍ അവസാന മിനിട്ടുകളില്‍ പറങ്കികളുടെ ഡിഫന്‍സ് സ്‌പെയ്ന്‍ തകര്‍ക്കുകയായിരുന്നു.
നിക്കോ വില്യംസിന്റെ ഹെഡ് അസിസ്റ്റിലായിരുന്നു മൊറാട്ടയുടെ ഗോള്‍. ആരും മാര്‍ക്ക് ചെയ്യാത്ത വിധം ഫ്രീയായി കളിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം. ടാപ് ഇന്‍ ചെയ്ത് ഗോളാക്കുന്നതില്‍ ഒരു മിസ്‌റ്റേക്കും മൊറാട്ട വരുത്തിയില്ല.
പോര്‍ച്ചുഗലിന് ഒരുപാട് അവസരം മത്സരത്തില്‍ ലഭിച്ചിരുന്നു. കുറച്ച് ഗോളവസരം സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കയ്യില്‍ നിന്നും പോയി. മത്സരത്തില്‍ ഉടനീളം ഫ്രസ്‌ട്രേറ്റഡായ റോണോയെയായിരുന്നു കാണാന്‍ സാധിച്ചത്. ആ സീസണ്‍ ആരാധകര്‍ക്ക് സുപരിചിതമാണ് ഈ ഫ്രസ്‌ട്രേഷന്‍.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനെയ് സൈമണിനെ മറികടന്ന പന്ത് ഗോള്‍ വലയിലെത്തിക്കാന്‍ റോണോക്ക് സാധിച്ചില്ലായിരുന്നു. മത്സരത്തിന്റെ അവസാന മിനിട്ടില്‍ മത്സരം സമനിലയാക്കാനുള്ള അവസരം റോണോക്ക് ലഭിച്ചിരുന്നുവെങ്കിലും സൈമണിന്റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു.
പൊസിഷന്‍ കീപ്പ് ചെയ്യുന്നതില്‍ നന്നേ പരാജയമാകുന്ന റോണോയെയാണ് മത്സരത്തില്‍ ഉടനീളം കാണാന്‍ സാധിച്ചത്. രണ്ടാം പകുതിയില്‍ ഒരുപാട് അവസരങ്ങള്‍ റോണോക്ക് ലഭിച്ചിരുന്നുവെങ്കിലും ഒരെണ്ണം പോലും ഗോളാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ റോണോ തന്റെ മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹത്തിന്റെ സമയം കഴിഞ്ഞുവെന്നും ആരാധകര്‍ പറയുന്നു.
മത്സരത്തിന് ശേഷം ഒരുപാട് ട്രോളുകളാണ് റോണോയെ തേടിയെത്തുന്നത്. 37 വയസുകാരനായ റോണോയോട് വല്ല വൃദ്ധസദനത്തിലും പോകാനും അദ്ദേഹം പോര്‍ച്ചുഗലിനെ പിന്നോട്ട് വലിക്കുന്നതായും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.
അദ്ദേഹം ടീമിന്റെ സ്റ്റാര്‍ട്ടിങ്ങില്‍ തന്നെ തുടരുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്.
ലോകകപ്പിന് റോണോ ഈ ഫോമിലാണ് കളിക്കുന്നതെങ്കില്‍ പോര്‍ച്ചുഗലിന് ഒരുപാട് മുന്നേറാന്‍ സാധിക്കില്ല എന്ന് വ്യക്തമാണ്.
Cristiano Ronaldo belongs at an old age home, 0/10 performance
There is absolutely zero explanation for Cristiano Ronaldo to still be a starter for Portugal in 2022. Not when there’s Rafael Leão, Pedro Neto, João Félix and so many other talented players waiting in the wings. Another anonymous performance from him today.