ഇവനെ എന്തിനാണ്? പുറത്താക്കാന്‍ ഇനിയും സമയമുണ്ട്, മുംബൈ ലോബി തന്നെ; ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് ആരാധകര്‍
ഓസീസ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെയാണ് ഇന്ത്യ തെരഞ്ഞെടുത്തത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി ഒരു ടീമും അവസാന മത്സരത്തില്‍ വ്യത്യസ്തമായൊരു ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ടി-20 സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ഏകദിനത്തില്‍ താരത്തിന്റെ മോശം ഫോമിനെ മറന്നുകൊണ്ടാണ് വീണ്ടും അവസരം നല്‍കുന്നത്.
ഏകദിനത്തില്‍ 27 മത്സരങ്ങള്‍ കളിച്ച് 24.4 ശരാശരിയില്‍ വെറും 537 റണ്‍സാണ് സൂര്യ നേടിയത്. താരത്തിന്റെ സെലക്ഷനെതിരെ ഒരുപാട് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏകദിനത്തില്‍ അവനൊരു ഉപയോഗമില്ലാത്തവനാണെന്നും, എന്തിനാണ് എപ്പോഴും തെരഞ്ഞെടുക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
സഞ്ജു സാംസണനിനേക്കാള്‍ എന്ത് യോഗ്യതയാണ് സൂര്യക്കുള്ളതെന്നും മുംബൈ ലോബിയുള്ളതുകൊണ്ടാണ് താരത്തിന് വീണ്ടും അവസരം ലഭിക്കുനത്തെന്നും ഒരുപാട് പേര്‍ കമന്റ് ചെയ്യുന്നുണ്ട്.
ലോകകപ്പ് ടീമില്‍ നിന്നും സൂര്യയെ പുറത്താക്കി വേറെ ബാക്കപ്പ് നോക്കാനുള്ള സമയം ഇനിയുമുണ്ടെന്നും ഉപദേശിക്കുന്നവരെയും കാണാം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ സൂര്യക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ആ മത്സരത്തില്‍ 34 പന്തില്‍ 26 റണ്‍സ് നേടി താരം മടങ്ങി.
ആദ്യ രണ്ട് മത്സങ്ങള്‍ക്കുള്ള ഏകദിന ടീം:
കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ , സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ ടീം:
രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.
Content Highlight: fans slams Bcci for selecting suryakumar yadav