ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 അംഗ സ്‌ക്വാഡിനെ രോഹിത് ശര്‍യാണ് നയിക്കും. ഓപ്പണിങ് ബാറ്റര്‍ കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും.
മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തുന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമിലുണ്ടാകില്ല.
ടീമിന്റെ സ്റ്റാന്‍ഡ്ബൈ കളിക്കാരായി മൂന്ന് താരങ്ങളെയാണ് തെരഞ്ഞെടുത്തത്. ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചഹര്‍ എന്നിവരാണ് സ്റ്റാന്‍ഡ്ബൈ താരങ്ങള്‍.
ടീമിന്റെ ലെഫ്റ്റ് ഹാന്‍ഡഡ് ഓപ്പണിങ് ബാറ്ററായ ഇഷന്‍ കിഷാനെയും മധ്യനിര ബാറ്ററായ സഞ്ജു സാംസണെയും ടീമിലും സ്റ്റാന്‍ഡ്‌ബൈ ആയും എടുത്തിരുന്നില്ല. ഇത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അയര്‍ലന്‍ഡ് പര്യടനത്തിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഈസി ആയി ബൗണ്ടറി റോപ് ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന സഞ്ജുവിന് ഒരുപാട് ആരാധകരുണ്ട്. ഫ്‌ളോറിടെയില്‍ മത്സരത്തില്‍ അദ്ദേഹത്തിന് സ്‌റ്റേഡിയത്തില്‍ ലഭിച്ച കയ്യടികള്‍ തന്നെ അതിന് ഉദാഹരണമാണ്.
ഇഷന്‍ കിഷാനെ ഉള്‍പെടുത്താത്തതിലും ആരാധകര്‍ ഒരുപാട് രോഷത്തിലാണ്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് ഓപ്പണറായിരുന്നു കിഷാന്‍. അയര്‍ലന്‍ഡ് പരമ്പരക്ക് മുമ്പ് വരെ ടീമില്‍ ഒരു പ്രധാന താരമായിരുന്നു കിഷാന്‍. എന്നാല്‍ അതിന് ശേഷം ഇന്ത്യന്‍ ടീം അദ്ദേഹത്തെ വേണ്ടവിധം പരിഗണിച്ചിരുന്നില്ല.
കീപ്പര്‍മാരായി ടീമില്‍ ദിനേഷ് കാര്‍ത്തിക്കിനെയും റിഷബ് പന്തിനെയും ഉള്‍പ്പെടുത്തിയതിനാലാണ് ടീമില്‍ ഇരുവര്‍ക്കും ചാന്‍സ് കിട്ടാതിരുന്നത്. ആ തീരുമാനം എന്തായാലും ആരാധകര്‍ക്ക് ബോധിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റിക്കെതിരെ ട്വിറ്ററില്‍ രോഷം കൊള്ളുകയാണ് ആരാധകര്‍.
Why is Sanju Samson not even on standby..what wrong has he done..always in & out of team..Axar & Jadeja are same type of bowlers you don’t need both!! Sanju’s record in UAE >>>> than Hooda’s record..!!!@BCCI@SGanguly99#AsiaCup2022#TeamIndia#bcci
From ball one it looked like Ishan Kishan is batting with selection playing in his mind. BCCI must share the blame. Giving one match at start of series in Eng and last match in WI .That’s exactly not how you give confidence to a player, after that he grabbed his all opportunity.
No Ishan Kishan or Sanju Samson in the Indian squad is v surprising. India have gone with reputation over form once again. Virat Kohli could be in the side over Deepak Hooda, which again, proves India won’t be going with their strongest XI on paper. #AsiaCup2022