കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ചലച്ചിത്രമേഖലയില്‍ തന്റെതായ ഇടം കണ്ടെത്തിയ നടിയാണ് രാധിക ആപ്‌തേ. ബോളിവുഡിലും, ഹോളിവുഡിലും ഒരുപോലെ പ്രിയങ്കരിയായ രാധികയുടെ 35-ാം പിറന്നാള്‍ ആണിന്ന്.
വിവിധ ഭാഷകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് രാധിക 2009 മുതല്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ സജീവമാണ്. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ബദ്‌ലാപൂരിലെ മികച്ച പ്രകടനം അവരെ മുനനിര നായികമാരുടെ പട്ടികയിലേക്ക് ഇടം നേടിക്കൊടുത്തു.
പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഹോളിവുഡിലും തന്റെതായ ആരാധക വൃന്ദത്തെ സൃഷ്ടിക്കാന്‍ രാധികയ്ക്ക് കഴിഞ്ഞു. നെറ്റ്ഫ്‌ളിക്‌സ് സീരീസുകളിലൂടെ രാധിക ആരാധകരുടെ എണ്ണം വര്‍ധിപ്പിച്ചുക്കൊണ്ടേയിരിക്കുന്നു…
രാധിക മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖമാണ് ഇന്ന് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തന്റെ നിലപാടുകളും വികാരങ്ങളും തുറന്ന് പറയാന്‍ രാധിക മടിക്കാറില്ലെന്നും ആരാധകര്‍ പറയുന്നു.
തന്റെ വിവാഹത്തെപ്പറ്റി രാധിക അഭിമുഖത്തില്‍ പരാമര്‍ശിക്കുന്ന നിമിഷങ്ങളാണ് ഈ അഭിമുഖത്തില്‍. നെറ്റ്ഫ്‌ളിക്‌സിലെ ബ്രാന്‍ഡ് ന്യൂ ഷോ ന്നെ അഭിമുഖ പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.
തന്റെ 25-മത്തെ വയസ്സിലുണ്ടായ ഡേറ്റ് അനുഭവമാണ് രാധിക അഭിമുഖത്തില്‍ പറഞ്ഞത്. രണ്ട് പേര്‍ തന്നോട് ഡേറ്റിംഗിനു തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ താന്‍ ആശങ്കയിലായിരുന്നെന്നും അതിന് തന്നെ സഹായിച്ചത് വീട്ടിലെ പൂച്ചക്കുട്ടിയാണെന്നുമാണ് രാധിക പറഞ്ഞത്.
ഞാന്‍ ആശങ്കയിലായിരുന്നു. ഉടന്‍ തന്നെ എന്റെ അയല്‍ക്കാരിയായ ആന്റിയോട് ചോദിച്ചു. അപ്പോഴാണ് ആന്റി പറഞ്ഞത് പൂച്ചയ്ക്ക് മുന്നില്‍ രണ്ട് ആള്‍ക്കാരുടെ പേരില്‍ രണ്ട് തരം ഭക്ഷണം വെയ്ക്കുക. ഏതാണ് പൂച്ച കഴിക്കുന്നത് ആ ആളെ ഡേറ്റിനായി തെരഞ്ഞെടുക്കുക. ഞാന്‍ അതുപോലെ ചെയ്തു. അങ്ങനെ ഞാന്‍ ബെനഡിക്ടുമായി ഡേറ്റിംഗിലായി. പിന്നീട് ഞങ്ങള്‍ വിവാഹം കഴിച്ചു- വിവാഹത്തെക്കുറിച്ച് രാധികയുടെ പ്രതികരണം ഇതായിരുന്നു.
എല്ലാകാര്യത്തിലും തുറന്ന് സംസാരിക്കാന്‍ കഴിവുള്ള വ്യക്തിത്വമാണ് രാധിയയുടേതെന്ന് പറഞ്ഞാണ് ആരാധകര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ നടികള്‍ക്ക് ഇല്ലാത്ത സവിശേഷതയാണിതെന്നും ചിലര്‍ പറഞ്ഞു.
പിറന്നാള്‍ ദിനത്തില്‍ രാധിക മുമ്പ് നല്‍കിയ അഭിമുഖങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ആരാധകര്‍ രാധികയുടെ ഇത്തവണത്തെ ജന്മദിനം ആഘോഷിക്കുന്നത്. തഗ്ഗ് മറുപടികള്‍ നല്‍കുന്ന, ആരോടും തുറന്ന് സംസാരിക്കുന്ന നടിയ്ക്ക് ജന്മദിനാശംകള്‍ നേര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: radhika apte birth day wishes