ഐ.പി.എല്‍ പതിനഞ്ചാം സീസണിന്റെ പ്ലേ ഓഫ് മത്സരങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ക്വാളിഫയര്‍ വണ്ണില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നേരിട്ട് ഫൈനലില്‍ പ്രവേശിച്ചു.
ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ റോയല്‍സ് നേരിടും. അതില്‍ വിജയിക്കുന്ന ടീമിന് ഫൈനലില്‍ പ്രവേശിക്കാം.
ഇതുവരെയുള്ള ഐ.പി.എല്‍ ചരിത്രം എടുത്തുനോക്കിയാല്‍ ലീഗ് സ്റ്റേജില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയത ടീമുകളാണ് ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തിയിരിക്കുന്നത്. ഇത്തവണ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത് റോയല്‍സാണ്.
ഏഴ് തവണയാണ് രണ്ടാമത് ഫിനിഷ് ചെയ്ത ടീം ഐ.പി.എല്ലില്‍ കപ്പുയര്‍ത്തിയിട്ടുള്ളത്. വെറും നാല് തവണ് മാത്രമേ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയത ടീമുകള്‍ക്ക് കപ്പുയര്‍ത്താന്‍ സാധിച്ചിട്ടുള്ളൂ.
പ്രഥമ സീസണില്‍ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാമതായിരുന്നു ഫിനിഷ് ചെയതത്. പിന്നീട് 2017ലെ ഐ.പി.എല്ലിലാണ് പോയിവന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ കപ്പടിക്കുന്നത്. മുംബൈ ഇന്ത്യന്‍സായിരുന്നു ജേതാക്കള്‍.
നാല് കരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്നു കപ്പുകളും രണ്ടാമത് ഫിനിഷ് ചെയതപ്പോഴായിരുന്നു. അഞ്ച് കപ്പ് നേടിയ മുംബൈയുടെ 2 കപ്പുകളും കൊല്‍കത്തയുടെ രണ്ട് കപ്പുകളും ഇത്തരത്തിലായിരുന്നു.
മൂന്നു നാലും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയത് കിരീടം നേടിയിട്ടുള്ളത് സൂപ്പര്‍ കിംഗസ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, സണ്‍റൈസഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ്.