കൊച്ചി; ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച ഗോളായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീതിന്റെ ഗോള്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സീസണിലെ ഏറ്റവും മികച്ച സേവിനുള്ള അവാര്‍ഡും ബ്ലാസ്റ്റേഴ്‌സിലേക്ക്. കേരളത്തിന്റെ ഗോള്‍ വല കാക്കുന്ന റഹുബ്കയെ തേടിയാണ് ഇത്തവണത്തെ സേവിനുള്ള അവാര്‍ഡ് എത്തിയിരിക്കുന്നത്.
ജംഷദ്പൂര്‍ എഫ് സിക്കെതിരെ റഹുബ്ക നടത്തിയ പ്രകടനമാണ് സീസണിലെ മികച്ച സേവായത്. പൂനെ സിറ്റി ഗോള്‍ കീപ്പര്‍ വിഷാല്‍ കെയ്തിന്റെ സേവാണ് വോട്ടിംഗില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ ഗോള്‍ കീപ്പര്‍ നേടിയിരുന്നു. വോട്ടിങ്ങിലൂടെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഫലം പ്രഖ്യാപിക്കുന്നത്.
Congratulations @PaulRachubka for winning the @IndSuperLeague Fans” Goalkeeper of the Season Award!#KeralaBlasters #HeroISL #LetsFootball #HeroISLFanAwards pic.twitter.com/2viLqXLmmT
— Kerala Blasters FC (@KeralaBlasters) March 25, 2018
Read Also : ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ മാധ്യമങ്ങള്‍ പണം വാങ്ങുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോബ്രാ പോസ്റ്റ്
സമനിലയിലേക്കെന്ന് ഉറപ്പിച്ച മല്‍സരത്തിന്റെ ഇന്‍ജുറി ടൈമില്‍ മലയാളി താരം വിനീത് നേടിയ മിന്നും ഗോളായിരുന്നു ഇത്തവണത്തെ മികച്ച ഗോളായി തെരഞ്ഞെടുത്തത്
പുനെ എഫ്.സിക്കെതിരെ 93ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളായിരുന്നു വിനീത് നേടിയത്. അതുവരെ അലസനായി കളിച്ച വിനീത് ഒരു മിനിറ്റു കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനാവുകയായിരുന്നു. കറേജ് പെക്കൂസന്‍ നല്‍കിയ ക്രോസിലാണ് വിനീത് വിജയ ഗോള്‍ നേടിയത്. പുണെ ബോക്സിനു പുറത്ത് പന്തു നെഞ്ചില്‍ വാങ്ങിയ വിനീത് അവിടെനിന്നും അതു പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് പായിക്കുകയായിരുന്നു. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെയാണ് പന്ത് വലയിലെത്തിച്ചത്.
Read Also : ഐ.പി.എല്‍ ഉദ്ഘാടന വേദിയില്‍ 15 മിനുറ്റ് ഡാന്‍സിന് രണ്‍വീര്‍ വാങ്ങുന്നത് 5 കോടി
മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 2-1നാണ് വിജയം സ്വന്തമാക്കിയത്. ഇരുടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിന്റെ രണ്ടാം പകുതി കൂടുതല്‍ ആവേശകരമായിരുന്നു.
സമനില വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര വീണ്ടും പതറി. ലീഡെടുക്കാനുള്ള സമയമുണ്ടായിരുന്നെങ്കിലും അധിക സമയത്താണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളെത്തുന്നത്.
.@KeralaBlasters” @PaulRachubka pulled off this stunning reaction save to keep out @KervensFils” powerful header!
Hit like on this tweet to make it the Fans” Save of the Season!#HeroISL #HeroISLFanAwards #LetsFootball pic.twitter.com/312W3ukdyl
— Indian Super League (@IndSuperLeague) March 26, 2018