ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ അരങ്ങേറികൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് നടക്കുക. മത്സരം മഴ മുടക്കിയാല്‍ റിസര്‍വ് ഡേ ഉണ്ടാകുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചിരുന്നു. ഇന്ത്യ-പാക് മത്സരത്തിന് മാത്രമേ റിസര്‍വ് ഡേ അനുവദിച്ചിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
10ാം തിയ്യതി മത്സരം നടന്നില്ലെങ്കില്‍ 11ാം തിയ്യതി മത്സരം എവിടം വരെ എത്തിയോ അതിന്റെ ബാക്കിയായി നടത്തപ്പെടും.
ഇന്ത്യ-പാക് മത്സരങ്ങള്‍ ആരധകരെ ത്രസിപ്പിക്കുന്നുണ്ടെങ്കിലും ഈ തീരുമാനത്തിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയില്‍ അരങ്ങേറുന്നുണ്ട്. ഇവരുടെ മത്സരത്തിന് മാത്രമെന്താണ് റിസര്‍വ് ഡേ നല്‍കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഏറ്റവും വലിയ ബോര്‍ഡുകള്‍ ബാക്കിയുള്ള ടീമുകളെ ബുള്ളി ചെയ്തുകൊണ്ടിരിക്കുമെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നത്. ഏഷ്യാ കപ്പ് മുഴുവനും ഒരു ജോക്കാണെന്ന് പറയുന്നവരെയും നമുക്ക് കാണാന്‍ സാധിക്കും. ഇത് ശ്രീലങ്കയോടും പാകിസ്ഥാനോടും കാണിക്കുന്ന അനീതിയാണെന്ന അഭിപ്രായവും ട്വിറ്ററില്‍ വ്യാപമകാണ്.
ഗ്രൂപ്പ് സ്റ്റേജിലെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷമായിരുന്നു മത്സരം ഉപേക്ഷിച്ചത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഇന്ത്യയെ നേരിടാന്‍ ഒരുങ്ങുന്നത്.
Content Highlight: Fans Reacts As Asian Cricket Council sets Reserve day for India vs Pakistan Matches