ഫുട്‌ബോളിന്റെ ഹെറിറ്റേജ് എന്താണെന്ന് പി.എസ്.ജി കാണാന്‍ കിടക്കുന്നതെയുള്ളൂ! താക്കീതുമായി ആരാധകര്‍
യുവേഫ ചാമ്പ്യന്‍സ് ലീഗ് ടീമുകളെ ഗ്രൂപ്പുകള്‍ നിര്‍ണയിച്ചു. 32 ടീമുകളെ എട്ട് ഗ്രൂപ്പായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. ഒരു ഗ്രൂപ്പില്‍ നാല് ടീമുകളാണുള്ളത്.
പി.എസ്.ജി, എ.സി മിലാന്‍, ന്യൂകാസില്‍, ബോറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവരുള്‍പ്പെടുന്ന് ഗ്രൂപ്പ് എഫാണ് മരണ ഗ്രൂപ്പായി വിലയിരുത്തപ്പെടുന്നത്. ഈ ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ മികച്ച മത്സരങ്ങള്‍ തന്നെ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
പി.എസ്.ജി മരണ ഗ്രൂപ്പിലായതിന് ശേഷം ഒരുപാട് ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് അരങ്ങേറുന്നുണ്ട്. ഗ്രൂപ്പിലുള്ള നാല് ടീമിന്റെ ആരാധകരും ഒരിക്കലും ഞങ്ങളുടെ ടീം എത്തിപ്പെടരുതെന്ന് കരുതുന്ന ഗ്രൂപ്പാണ് ഗ്രൂപ്പ് എഫ്. ഈ ടീമുകളില്‍ ആരൊക്കെ നോക്കൗട്ടില്‍ കടക്കുമെന്ന് കണ്ടറിയേണ്ടി വരും. നോക്കൗട്ടില്‍ കയറുക എന്നത് പി.എസ്.ജിക്ക് വലിയ ഒരു ടാസ്‌ക് തന്നെയാണ്.
കഴിഞ്ഞ സീസണില്‍ എംബാപ്പെ, മെസി, നെയ്മര്‍ ട്രയോയില്‍ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ടീമായിരുന്നു പി.എസ്.ജി. എന്നാല്‍ റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റ് പി.എസ്.ജി പുറത്തായി. കഴിഞ്ഞ രണ്ട് സീസണിലും റൗണ്ട് ഓഫ് 16ല്‍ പുറത്തായ പി.എസ്.ജി ഇത്തവണ മുന്നേറാനുളള ഒരുക്കത്തിലായിരിക്കും. എന്നാല്‍ പി.എസ്.ജിക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
മരണ ഗ്രൂപ്പിലെത്തിയ പി.എസ്.ജിക്ക് മുന്നറിയപ്പുമായി ആരാധകര്‍ ട്വിറ്ററിലെത്തിയിട്ടുണ്ട്. ഫുട്‌ബോളിന്റെ ഹെറിറ്റേജിലാണ് പി.എസ്.ജി എത്തിയിരിക്കുന്നതെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്.
പി.എസ്.ജിയെ വേവിക്കുമെന്നും ഈ ഗ്രൂപ്പ് എന്റെര്‍ടെയിനിങ് ആയിരിക്കുമെന്നൊക്കെ ആരാധകര്‍ പറയുന്നുണ്ട്. യു.സി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ഗ്രൂപ്പാണിത് എന്നൊക്കെ അഭിപ്രായപ്പെടുന്നവരുമുണ്ട്.
അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലെപ്‌സിഗ്, യങ് ബോയ്‌സ്, സ്വെസ്ഡ എന്നിവരടങ്ങിയ താരതമ്യേനേ ചെറിയ ഗ്രൂപ്പായ ജിയിലാണ്. ഗ്രൂപ്പ് എച്ചില്‍ സാവിയുടെ ബാഴ്‌സലോണക്കെതിരെ പോര്‍ട്ടൊ, ഷാക്തര്‍, ആന്റ്വെര്‍പ് എന്നിവരാണ്. കഴിഞ്ഞ കുറച്ച് സീസണിലായി യു.സി.എല്ലില്‍ മോശം പ്രകടനം കാഴ്ചവെക്കുന്ന ബാഴ്‌സ ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാനെത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഗ്രൂപ്പ് എയില്‍ ബയേണ്‍ മ്യൂണിക്കുമുണ്ടാകും. ഗാലറ്റ്‌സരെ കോപെന്‍ഹെഗന്‍ എന്നിവരാണ് ഗ്രൂപ് എയിലെ മറ്റ് ടീമുകള്‍.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് നാപ്പോളിയുടെ പരീക്ഷണമുണ്ടാകും. ഏറ്റവും പുതിയ യു.സി.എല്‍ എന്ട്രിയായ യൂണിയന്‍ ബെര്‍ലിനും എസ്.സി ബ്രാഗയുമാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍.
ഗ്രൂപ്പ് എ; ബയേണ്‍, മാഞ്ചസ്റ്റയര്‍ യുണൈറ്റഡ്, എഫ്.സി. കൊപെന്‍ഹേഗന്‍, ഗാലാറ്റസരെയ്.
ഗ്രൂപ്പ് ബി; സെവിയ്യ, ആഴ്‌സനല്‍, പി.എസ്.വി ഐന്തോവന്‍, ലെന്‍സ്.
ഗ്രൂപ്പ് സി; നാപ്പോളി, റയല്‍ മാഡ്രിഡ്, എ.സി. ബ്രാഗ, യൂണിയന്‍ ബെര്‍ലിന്‍.
ഗ്രൂപ്പ് ഡി; ബെന്‍ഫിക, ഇന്റര്‍ മിലാന്‍, സാല്‍സ്ബര്‍ഗ്, റയല്‍ സോസിഡാഡ്.
ഗ്രൂപ്പ് ഇ; ഫെയ്‌നൂര്‍ദ്, അത്‌ലെറ്റിക്കോ മാഡ്രിഡ്, ലാസിയോ, സെല്‍റ്റിക്.
ഗ്രൂപ്പ് എഫ്; പി.എസ്.ജി, ബൊറൂസിയ ഡോര്‍ട്മുണ്ട്, എ.സി. മിലാന്‍, ന്യൂകാസില്‍.
ഗ്രൂപ്പ് ജി; മാഞ്ചസ്റ്റര്‍ സിറ്റി, ലെപ്‌സിഗ്, സര്‍വെന സ്വെസ്ഡ, യങ് ബോയ്‌സ്.
ഗ്രൂപ്പ് എച്ച്; എഫ്.സി ബാഴ്‌സലോണ, എഫ്.സി പോര്‍ട്ടൊ, ഷാക്തര്‍, ആന്റ്വെര്‍പ്.
Content Highlight:Fans Reaction to Psg in Death Group