പി.എസ്.ജി വിട്ട അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഭാവി തീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. തന്റെ പഴയ തട്ടകമായ ബാഴ്‌സയിലേക്ക് തന്നെ മെസി മടങ്ങും എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.
മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മെസി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങാനൊരുങ്ങുകയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാഴ്‌സ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മെസിയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മെസി ബാഴ്സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്കും മെസിയെ ബഴ്സലോണയില്‍ കാണണമെന്നുണ്ടെന്നുമായിരുന്നു ജോര്‍ജ് മെസി പറഞ്ഞിരുന്നത്. ബാഴ്സയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ കോണ്‍ഫിഡന്റാണെന്നും ഭാവി കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
👕 The new La Liga’s logo on the sleeves of next season’s shirts. pic.twitter.com/qkydhjtgEd
— Madrid Xtra (@MadridXtra) June 5, 2023
ഈ റിപ്പോര്‍ട്ടിന് പിന്നാലെ ‘കമിങ് സൂണ്‍’ എന്ന ക്യാപ്ഷനില്‍ ലാ ലിഗയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റുകളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു ജേഴ്‌സിയുടെ കൊളാഷിന്റെ ആദ്യ ഭാഗങ്ങളാണ് ലാ ലിഗ പുറത്തുവിട്ടിട്ടുള്ളത്. എട്ട് ചിത്രങ്ങള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ ഒരു കളിക്കാരന്റെ ഷോള്‍ഡറിന്റെ ഭാഗത്ത് ലാ ലിഗ എന്ന് എഴുതിയ നിലയിലാണുള്ളത്.