ഹൂഡയുടെ ക്യാച്ചോ, സഞ്ജുവിന്റെ റണ്‍ ഔട്ടോ; എന്താണ് രാജസ്ഥാനെ തോല്‍പ്പിച്ചത്?
Cricket news
ഹൂഡയുടെ ക്യാച്ചോ, സഞ്ജുവിന്റെ റണ്‍ ഔട്ടോ; എന്താണ് രാജസ്ഥാനെ തോല്‍പ്പിച്ചത്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th April 2023, 11:55 pm

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വിയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഏറ്റുവാങ്ങിയത്. ജയ്പൂരില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നടന്ന മത്സരം അവസാന ഓവര്‍ വരെ നീണ്ടപ്പോള്‍ 10 റണ്‍സിനാണ് ലഖ്‌നൗവിനോട് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ലഖ്‌നൗ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

രാജസ്ഥാന്റെ സീസണിലെ രണ്ടാം തോല്‍വിയുടെ കാരണമന്വേഷിക്കുകായാണിപ്പോള്‍ ആരാധകര്‍. 155 എന്ന വിജയ ലക്ഷ്യത്തില്‍ രണ്ടാം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്
യശസ്വി ജയ്സ്വാളും ജോസ് ബട്ട്ലറും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് നല്‍കിയത്.

Thanks for the treat Hooda bhai💙😉#IPL2O23 | #RRvsLSG https://t.co/3aoJYUj7ws pic.twitter.com/cjbv7fkaAn

— Lucknow Super Giants FC (@LucknowFC) April 19, 2023

ടീം ടോട്ടല്‍ 87ൽ നില്‍ക്കുമ്പോഴാണ് ജയ്സ്വാളിനെ നഷ്ടമായത്. പിന്നീട് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തിയെങ്കിലും നാല് പന്തില്‍ രണ്ട് റണ്‍സുമായി താരം റണ്ണൗട്ടാകുകയായിരുന്നു. സ്‌ട്രൈക്കിലുള്ള ജോസ് ബട്ട്‌ലര്‍ ഒട്ടും സേഫ് അല്ലാത്ത ഒരു പൊസിഷനില്‍ നിന്ന് സംഗിളിന് ശ്രമിച്ചപ്പോള്‍ നോണ്‍ സ്‌ട്രൈക്കിലുള്ള സഞ്ജു റണ്ണൗട്ടാവുകായായിരുന്നു.

പിന്നീട് രാജസ്ഥാന് ബാറ്റങ്ങിന് താളം കണ്ടെത്താന്‍ കഴിഞ്ഞതേയില്ല. തുടര്‍ന്ന് അതുവരെ നന്നായി കളിച്ച ബട്ട്ലറും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും തുടരെ തുടരെ പുറത്തായി. അതുകൊണ്ട് തന്നെ രാജസ്ഥാന്റെ തോല്‍വിയുടെ ഒരു കാരണമായി പറയുന്നത് സഞ്ജുവിന്റെ റണ്‍ ഔട്ടാണ്.

 

രണ്ടാമത്തെ കാരണമായി കണക്കാക്കുന്നത് ദീപക് ഹൂഡയുടെ അവസാന ഓവര്‍ ക്യാച്ചാണ്. അവസാന അഞ്ച് ഓവറില്‍ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 51 റണ്‍സാണ്. ഏഴ് വിക്കറ്റും ബാക്കിയുണ്ടായിരുന്നു. ഇവിടെ നിന്ന് ആവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ വിജയത്തിലേക്ക് 19 റണ്‍സ് വേണം എന്ന നിലയില്‍ ടീം എത്തുകയായിരുന്നു.

എന്നാല്‍ ഈ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ടീമിന് നേടാനായത് ഒമ്പത് റണ്‍സ് മാത്രമായിരുന്നു. ഇതില്‍ ധ്രുവ് ജൂറലിനെ പുറത്താക്കിയ ദീപക് ഹൂഡ ബൗണ്ടറി ലൈന്‍ ക്യാച്ച് ലഖ്‌നൗവിന്റെ വിജയമുറപ്പിക്കുകയായിരുന്നു. ധ്രുവ് ജൂറലിന്റെ ഷോട്ട് സിക്‌സ് ആയിരുന്നെങ്കില്‍ ഒരു പക്ഷേ കളിയുടെ റിസള്‍ട്ട് തന്നെ മറ്റൊന്നാകുമായിരുന്നു.

Content Highlight:  Fans questions  What defeated Rajasthan?  Hooda’s catch, Sanju’s run out