| Friday, 17th February 2023, 10:23 am

എന്തൊരു പ്രകടനമാണ്! ഇവന്‍ മെസിയെയും കെവിന്‍ ഡി ബ്രൂയിനെയും കടത്തിവെട്ടുമോ? സൂപ്പര്‍താരത്തെ പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ യൂറോപ്പ ലീഗിലെ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ബാഴ്‌സലോണ സൂപ്പര്‍താരം റഫീഞ്ഞയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ട്രാന്‍സഫറില്‍ ലീഡ്‌സ് യുണൈറ്റഡില്‍ നിന്നെത്തിയ റഫീഞ്ഞ ബാഴ്‌സയില്‍ ഒരു ഇമ്പാക്ടും ഉണ്ടാക്കുന്നില്ലെന്നും താരത്തെ എന്തിന് കൊള്ളാമെന്നുമൊക്കെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.

വിമര്‍ശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിക്കുന്ന പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. മത്സരത്തില്‍ ഒരു ഗോളും ഒരു അസിസ്റ്റും നേടാന്‍ റഫീഞ്ഞക്കായി. വാശിയേറിയ പോരാട്ടത്തില്‍ വ്യത്യസ്തമായ പല നീക്കങ്ങള്‍ നടത്താനും റഫീഞ്ഞ ശ്രമിച്ചിരുന്നു.

റഫീഞ്ഞയുടെ പ്രകടനം കെവിന്‍ ബ്രൂയ്‌നിന്റേതിനും മെസിയുടേതിനും സമാനമാണെന്നാണ് ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. മറ്റു ചിലര്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയോടും സാമ്യപ്പെടുത്തി.

ഈ സീസണില്‍ ബാഴ്‌സലോണയുടെ രക്ഷകനാണ് റഫീഞ്ഞയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബാഴ്‌സക്കായി കളിച്ച 31 മത്സരങ്ങളില്‍ ഏഴ് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, യൂറോപ്പ ലീഗില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും 2-2ന് സമനില വഴങ്ങുകയായിരുന്നു.

കളിയുടെ 50ാം മിനിട്ടില്‍ ബാഴ്സലോണ താരം മാര്‍ക്കോസ് അലോന്‍സോയുടേതായിരുന്നു ആദ്യ ഗോള്‍. രണ്ട് മിനിട്ട് പിന്നിട്ടപ്പോള്‍ തന്നെ യുണൈറ്റഡിന്റെ മിന്നുംതാരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് തകര്‍പ്പന്‍ ഗോളിലൂടെ സമനില പിടിച്ചു.

59ാം മിനിട്ടില്‍ ജൂള്‍സ് കോണ്ടെയുടെ ഷോട്ടിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തുകയായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ റഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്സ സമനില പിടിച്ചു.

Content Highlights: Fans praises Raphinha after the Barcelona – Manchester United match

Latest Stories

We use cookies to give you the best possible experience. Learn more