'ഫുട്‌ബോളില്‍ ഇവര്‍ രണ്ടും ചേര്‍ന്നാല്‍ പിറക്കുന്നത് ചരിത്രം'; സൂപ്പര്‍താരങ്ങളെ പുകഴ്ത്തി ആരാധകര്‍
Football
'ഫുട്‌ബോളില്‍ ഇവര്‍ രണ്ടും ചേര്‍ന്നാല്‍ പിറക്കുന്നത് ചരിത്രം'; സൂപ്പര്‍താരങ്ങളെ പുകഴ്ത്തി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th February 2023, 7:49 pm

കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും കൂടി കാഴ്ചവെച്ചത്. മാഴ്‌സെക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. എംബാപ്പെയുടെ ഇരട്ട ഗോളുകളും മെസിയുടെ ഒരു ഗോളുമാണ് പി.എസ്.ജിയെ ജയത്തിലേക്ക് നയിച്ചത്.

മത്സരത്തിന്റെ 25ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ആദ്യ ഗോള്‍. മെസിയുടെ അസിസ്റ്റിലാണ് എംബാപ്പെയുടൈ ആദ്യ ഗോള്‍ പിറന്നത്. 29ാം മിനിട്ടില്‍ മെസിയുടെ ഗോളും മാഴ്‌സെയുടെ വലയിലെത്തി. ഇത്തവണ എംബാപ്പെയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.

രണ്ടാം പകുതിയില്‍ 55ാം മിനിട്ടിലായിരുന്നു പി.എസ്.ജിയുടെ മൂന്നാമത്തെ ഗോള്‍. ഇത്തവണയും മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിന് ശേഷം ഇരുവരെയും പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

മെസി-എംബാപ്പെ സഖ്യം ചേര്‍ന്നാല്‍ ചരിത്രം പിറക്കുമെന്ന് മാഴ്‌സെക്കെതിരായ മത്സരം അതിനുദാഹരണമാണെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു.

ഈ സീസണില്‍ 29 ഗോളുകളും 20 അസിസ്റ്റും മെസി നേടിയപ്പോള്‍ 38 ഗോളും എട്ട് അസിസ്റ്റുമാണ് എംബാപ്പെയുടെ സമ്പാദ്യം. ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ പി.എസ്.ജി. 25 മത്സരങ്ങളില്‍ 60 പോയിന്റാണ് പി.എസ്.ജിക്ക്. 52 പോയിന്റുമായി മാഴ്‌സെ രണ്ടാം സ്ഥാനത്തുണ്ട്.

Content Highlights: Fans praises Messi Mbappe duo