മത്സരത്തിന്റെ അഞ്ചാം മിനിട്ടിലായിരുന്നു ബെന്‍സൈമയുടെ ആദ്യ ഗോള്‍ പിറന്നത്. 17ാം മിനിട്ടില്‍ രണ്ടാം ഗോളും വലയിലെത്തിച്ച താരം 42ാം മിനിട്ടിലാണ് ഹാട്രിക് പൂര്‍ത്തിയാക്കുന്നത്. ലാ ലിഗയില്‍ ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്. ഈ സീസണില്‍ റയലിനായി കളിച്ച 37 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ബെന്‍സെമയുടെ സമ്പാദ്യം.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ ലോസ് ബ്ലാങ്കോസുമായുള്ള ബെന്‍സെമയുടെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. ക്ലബ്ബില്‍ തുടരുന്ന കാര്യത്തില്‍ താരം ഇതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ റയലിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരത്തെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി പദ്ധതിയിടുന്നത്.
ബെന്‍സെമക്ക് പുറമെ സൂപ്പര്‍താരങ്ങളായ ലൂക്ക മോഡ്രിച്ചിനും ടോണി ക്രൂസിനും റയലില്‍ ഇത് അവസാന നാളുകളാണ്. മൂവരെയും ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ക്ലബ്ബിന്റെ തീരുമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലാ ലിഗയില്‍ ഇതുവരെ കളിച്ച 32 മത്സരങ്ങളില്‍ നിന്ന് 21 ജയവും 68 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. 11 പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സലോണ എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്.
മെയ് മൂന്നിന് റയല്‍ സോസിഡാഡുമായാണ് റയല്‍ മാഡ്രിഡിന്റെ അടുത്ത മത്സരം.