| Friday, 22nd September 2023, 11:43 pm

രോഹിത്തിനിനി വിശ്രമിക്കാം, ഗില്ലിനൊപ്പം അവനുണ്ട്! ഇവന്റെ ക്ലാസിന് മുന്നില്‍ ബാബറൊന്നും ഒന്നുമല്ല; യുവതാരത്തെ പുകഴ്ത്തി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ മത്സരത്തിന് ശേഷം യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിനെ പുകഴ്ത്തി ആരാധകര്‍. ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. 77 പന്ത് നേരിട്ട് പത്ത് ഫോറിന്റെ അകമ്പടിയോടെ 71 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഏറേ നാളുകള്‍ക്ക് ശേഷം ഏകദിനം കഴിക്കാന്‍ കിട്ടിയ അവസരം താരം മുതലാക്കുകയായിരുന്നു. ഗെയ്ക്വാദിന്റെ ആദ്യ ഏകദിന ഫിഫ്റ്റിയാണിത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലുമായി 142 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ മികച്ച പ്രകടനമാണ് ആ റണ്‍ ചെയ്‌സില്‍ ഗെയ്ക്വാദ് കാഴ്ചവെച്ചത്.

ഓസീസ് ഉയര്‍ത്തിയ 277 റണ്‍സ് അഞ്ച് വിക്കറ്റും എട്ട് പന്തും ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. നായകന്‍ കെ.എല്‍. രാഹുലിന്റെ സിക്‌സറിലൂടെയായിരുന്നു ഇന്ത്യ വിജയം നേടിയത്. വിജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താനും ഇന്ത്യക്കായി.

ഗെയ്ക്വാദിന്റെ ഇന്നിങ്‌സിന് ശേഷം താരത്തെ പുകഴ്ത്തി ഒരുപാട് ആരാധകര്‍ ട്വിറ്ററില്‍ എത്തിയിരുന്നു. ഗെയ്ക്വാദ് ഏകദിന ക്രിക്കറ്റില്‍ വരവറിയിച്ചെവെന്നും പ്യുവര്‍ ക്ലാസാണെന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. രോഹിത്തിന് ഇനി വിടപറയാണെന്നും ഗില്ലിനൊപ്പം ഇന്ത്യക്ക് ഇനി ഗെയ്ക്വാദ് ഉണ്ടെന്നും കമന്റുകളുണ്ട്.

താരത്തിന്റെ ക്ലാസിക്ക് ഷോട്ട് ഫീല്‍ഡില്‍ സ്റ്റീവ് സമിത്ത് അഭിനന്ദിച്ചിരുന്നു. ഗില്ലിലൂടെയും ഗെയ്ക്വാദിലൂടെയുമൊക്കെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഗെയ്ക്വാദിനെ കൂടാതെ ഇന്ത്യക്കായി മൂന്ന് ബാറ്റര്‍മാര്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു. ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ എന്നിവരാണ് അര്‍ധസെഞ്ച്വറി നേടിയ മറ്റ് ബാറ്റര്‍മാര്‍.

ഗെയ്ക്വാദ് 77 പന്തില്‍ 71 റണ്‍സ് നേടിയപ്പോള്‍ ഗില്‍ 63 പന്തില്‍ 74 റണ്‍സ് സ്വന്തമാക്കി. 49 പന്ത് നേരിട്ട് 50 റണ്‍സാണ് സൂര്യ അടിച്ചുക്കൂട്ടിയത്. 20 ഏകദിന മത്സരങ്ങള്‍ക്ക് ശേഷമാണ് സൂര്യ അര്‍ധസെഞ്ച്വറി നേടുന്നത്. രാഹുല്‍ പുറത്താകാതെ 63 പന്തില്‍ 58 റണ്‍സ് നേടി.

ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് നേടിയിരുന്നു. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്.

53 പന്തില്‍ 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ജോഷ് ഇംഗ്ലീസ് 45 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവന്‍ സ്മിത് 41 റണ്‍സ് നേടി.

ഷമിയെ കൂടാതെ ജസ്പ്രീത് ബുംറ, ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ചാം ബൗളറായെത്തിയ താക്കൂറിന് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.

Content Highlight: fans Praise Rithuraj Gaikwad for His Good performance against Australia

We use cookies to give you the best possible experience. Learn more