ന്യൂസിലന്‍ഡിനെതിരെയുള്ള ലോകകപ്പ് വാം അപ്പ് മാച്ചില്‍ പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.
ഹൈദരബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ മുഹമ്മദ് റിസ്വാന്‍ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ സെഞ്ച്വറിയുടെ ബലത്തിലും ക്യാപ്റ്റന്‍ ബാബര്‍ അസം, സൗദ് ഷക്കീല്‍ എന്നിവരുടെ അര്‍ധസെഞ്ച്വറയുടെ ബലത്തിലുമാണ് പാകിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
റിസ്വാന്‍ 94 പന്ത് നേരിട്ട് ഒമ്പത് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെയാണ് 103 റണ്‍സ് നേടിയത്. ബാബര്‍ അസം 84 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറുമടിച്ച് 80 റണ്‍സ് സ്വന്തമാക്കി. അവസാനം വെടിക്കെട്ട് നടത്തിയ ഷക്കീല്‍ 53 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമടിച്ച് 75 റണ്‍സ് സ്വന്തമാക്കി.
ഇന്ത്യന്‍ മണ്ണില്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിസ്വാന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. താരത്തിന്റെ ഇന്നിങ്‌സിന് ശേഷം ഒരുപാട് ആരാധകര്‍ താരത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.
താരത്തിന്റെ വിരോധികളെല്ലാം ഒരു മൂലക്കല്‍ മാറി നിന്നോളാന്‍ ഒരു ആരാധകന്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മണ്ണില്‍ കളിച്ച ആദ്യ ഇന്നിങ്‌സില്‍ തന്നെ നേടിയ സെഞ്ച്വറി നേടിയ റിസ്വാന് ലോകകപ്പിന് മുന്നോടിയായി കോണ്‍ഫിഡന്‍സ് കൂട്ടാന്‍ സാധിക്കും എന്നൊക്കെയുള്ള കമന്റുകള്‍ കാണാം.
Content Highlight: Fans Praise Muhammed Rizwan after his First Century in Indian Pitch