ഐ.പി.എല്ലിന്റെ 2023 എഡിഷനെ ചെന്നൈ സൂപ്പര്‍ കിങ്സ് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ പോരായ്മയെ മറികടക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.
സൂപ്പര്‍ കിങ്സിന്റെ തല എം.എസ്. ധോണിയുടെ അവസാന സീസണായിരിക്കുമിത്. അതിനാല്‍ തന്നെ തങ്ങളെ പലതവണ കിരീടം ചൂടിച്ച മഹി ഭായിയെ കിരീടത്തോടെ വിടചൊല്ലാനാകും സൂപ്പര്‍ കിങ്സിലെ ഓരോരുത്തരും ശ്രമിക്കുന്നത്.
താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഐ.പി.എല്ലിനൊരുങ്ങുന്ന ചെന്നൈ ചെക്ക്പോക്ക് സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ വൃത്തിയാക്കുന്ന ജോലി ചെയ്യാന്‍ ധോണിയുമുണ്ടായിരുന്നു.
ഇരിപ്പിടങ്ങള്‍ക്ക് മഞ്ഞ നിറത്തിലുള്ള പെയിന്റടിക്കുകയാണ് താരം. ചെന്നൈ സൂപ്പര്‍ കിങ്സ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്രയധികം സിംപിളായി ഈ ജോലിയൊക്കെ ചെയ്യാന്‍ ധോണിയെപ്പോലെ സിംപിളായ മറ്റേത് താരമുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.