ഫ്രഞ്ച് ലീഗ് വണ്ണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പി.എസ്.ജി കാഴ്ചവെച്ചത്. അജാസിയോക്കെതിരായ ഏറ്റുമുട്ടലില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു പാരീസിയന്‍ ക്ലബ്ബിന്റെ ജയം. മത്സരത്തില്‍ മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാന്‍ കിലിയന്‍ എംബാപ്പെക്ക് സാധിച്ചിരുന്നു.
പി.എസ്.ജിയുടെ ജയത്തിന് ശേഷം താരത്തെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇതുവരെ കളിച്ച 51 മത്സരങ്ങളില്‍ നിന്ന് 49 ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു ഗോള്‍ കൂടി നേടുന്നതോടെ ഈ സീസണിലെ ആകെ ഗോള്‍ നേട്ടം 50 തികയ്ക്കും.
മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം എര്‍ലിങ് ഹാലണ്ടിനെക്കാള്‍ മികച്ച കളിക്കാരനാണ് എംബാപ്പെയെന്നും ഇത്തവണ ബാലണ്‍ ഡി ഓറിന് എംബാപ്പെ അര്‍ഹനാകുമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. എംബാപ്പെയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള പ്രതികരണമാണ് അദ്ദേഹം കളത്തില്‍ കാഴ്ചവെക്കുന്നതെന്നും ട്വീറ്റുകളുണ്ട്.
അതേസമയം മത്സരത്തിന്റെ 22ാം മിനിട്ടില്‍ ഫാബിയാന്‍ റൂയിസിന്റെ ഗോളിലൂടെ പി.എസ്.ജി ലീഡെടുക്കുകയായിരുന്നു. 33ാം മിനിട്ടില്‍ അഷ്‌റഫ് ഹക്കീമി പാരിസിയന്‍സിന്റെ സ്‌കോര്‍ 2-0 ആക്കി ഉയര്‍ത്തി. രണ്ടാം പാദത്തിലാണ് എംബാപ്പെയുടെ ഇരട്ട ഗോള്‍ പിറക്കുന്നത്. 47, 54 മിനിട്ടുകളിലായിരുന്നു താരം പന്ത് വലയിലെത്തിച്ചത്. മത്സരത്തിന്റെ 73ാം മിനിട്ടില്‍ മുഹമ്മദ് യൂസുഫിന്റെ ഓണ്‍ ഗോളിലൂടെ പോയിന്റ് 5-0 ആയി.
ലീഗ് വണ്ണില്‍ ഇതുവരെ നടന്ന 35 മത്സരങ്ങളില്‍ നിന്ന് 81 പോയിന്റമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. ആറ് പോയിന്റ് വ്യത്യാസത്തില്‍ ആര്‍.സി ലെന്‍സ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 22ന് ഓക്‌സെറെക്കതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Fans praise Kylian Mbappe after the match against Ajaccio